Latest NewsIndia

തെലങ്കാന ഉപതെരഞ്ഞെടുപ്പിലും ബിജെപിയുടെ മുന്നേറ്റം

ഹൈദരാബാദ്: തെലങ്കാനയിലെ ദുബ്ബാക്ക ഉപതെരഞ്ഞെടുപ്പിൽ ബിജെപി ആണ് ലീഡ് ചെയ്യുന്നത്. ഒൻപതു റൌണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ബിജെപി 3,734 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. ബിജെപി 31,783, ടിആർഎസ് 28,049, കോൺഗ്രസ് 6,699 എന്നിങ്ങനെയാണ് വോട്ടു നില. അതെ സമയം രാജ്യത്തു വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിയാണ് കുതിക്കുന്നത്‌.

മധ്യപ്രദേശിൽ 28 സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 20 സീറ്റുകളില്‍ ബിജെപി മുന്നിലാണ്. ഭരണം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് വേണ്ടിയിരുന്നത് കുറഞ്ഞത് 21 സീറ്റാണ്. എന്നാല്‍ ഏഴ് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നത്. ഒരു സീറ്റില്‍ ബിഎസ്പിയാണ് മുന്നില്‍.

ഗുജറാത്തില്‍ എട്ടു സീറ്റുകളിലെയും യു പിയില്‍ ഏഴ് മണ്ഡലങ്ങളിലെയും ജാര്‍ഖണ്ഡ്, കര്‍ണാടക, ഒഡീഷ, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലെ രണ്ടുവീതം സീറ്റുകളിലെയും ഛത്തീസ്ഗഡ്, തെലങ്കാന, ഹരിയാന എന്നിവിടങ്ങളില്‍ ഓരോ സീറ്റിലും ആണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button