Latest NewsNewsIndia

പാംങ്ഗോഗ് താഴ്‍വരയില്‍ നിന്നും സൈനികരെ പിന്‍വലിക്കാന്‍ തീരുമാനം

ദില്ലി: പാംങ്ഗോഗ് താഴ്‍വരയില്‍ നിന്നും സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യ- ചൈന ധാരണ ആയിരിക്കുന്നു. ഇരുരാജ്യങ്ങളും ഇതുസംബന്ധിച്ച് ധാരണയിലെത്തിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായിരിക്കും സൈനികരെ പിന്‍വലിക്കുന്നത്.

എന്നാൽ അതേസമയം ഇന്ത്യ അതിർത്തിയിലെ ദോക് ലാ മേഖലയിൽ ചൈന തുരങ്കപാത നിർമ്മിക്കുന്നതായി റിപ്പോർട്ട് ലഭിച്ചിരിക്കുകയാണ്. ഏത് കാലാവസ്ഥയിലും യാത്രയ്ക്ക് സൗകര്യമൊരുക്കാനാണ് തുരങ്കപാത നിർമ്മാണം ഉള്ളത്. ഉപഗ്രഹ ദൃശ്യങ്ങളിലൂടെയാണ് ഈ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്.

മെറുഗ് ലാ പാസിലൂടെ ദോക് ലാമിൽ എത്തുന്നതിനായി ചൈന തുരങ്കപാത നിർമിക്കുന്നതായുള്ള ഉപഗ്രഹദൃശ്യങ്ങൾ 2019ൽ പുറത്തുവന്നിരുന്നു. ടണലിന്‍റെ നീളം 500 മീറ്റർ കൂട്ടിയതായുള്ള ദൃശ്യങ്ങൾ കഴിഞ്ഞമാസം പുറത്തുവന്നു. മഞ്ഞുകാലത്തും അതിർത്തിയിലേക്കുള്ള യാത്ര സുഗമമാക്കുകയാണ് തുരങ്കപാത നിർമാണത്തിലൂടെ ചൈനയുടെ ലക്ഷ്യമെന്നാണ് സൂചന. അതിർത്തി സംഘർഷം തുടരുന്നതിനിടെയാണ് ചൈനീസ് നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button