Latest NewsIndiaNews

അന്ന് ലാലു തടഞ്ഞ ബിജെപിയുടെ രഥം ഇന്ന് ഇന്ത്യ മുഴുവന്‍ തേരോട്ടം നടത്തിക്കഴിഞ്ഞു; ഇനി ലക്ഷ്യം തമിഴ്‌നാട്,ബംഗാൾ കേരളം

പ്രദേശിക കക്ഷികളെ ഒന്നൊന്നയി വിഴുങ്ങി ബിജെപി അവര്‍ക്ക് ഇടം പിടിക്കാന്‍ കഴിയാത്ത സ്ഥലങ്ങളിലേക്ക് എത്തിക്കഴിഞ്ഞു.

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിഹാര്‍ എന്ന സംസ്ഥാനത്തിന് എക്കാലവും നിര്‍ണായക സ്ഥാനമാണ് ഉണ്ടായിരുന്നത്. എല്‍കെ അദ്വാനിയുടെ രഥയാത്രയെ തടഞ്ഞുനിര്‍ത്തിയ ലാലുവിന്റെ രാഷ്ട്രീയമാണ് ബീഹാറിലുള്ളത്. അന്ന് ലാലു തടഞ്ഞ ബിജെപിയുടെ രഥം ഇന്ന് ഇന്ത്യ മുഴുവന്‍ തേരോട്ടം നടത്തിക്കഴിഞ്ഞു. പ്രദേശിക കക്ഷികളെ ഒന്നൊന്നയി വിഴുങ്ങി ബിജെപി അവര്‍ക്ക് ഇടം പിടിക്കാന്‍ കഴിയാത്ത സ്ഥലങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. ഇനി അവരുടെ ലക്ഷ്യം തമിഴ്‌നാടും ബംഗാളും കേരളവും അടക്കമാകും.

Read Also: നിതീഷിനെ കോൺഗ്രസിലേയ്ക്ക് ക്ഷണിച്ച് ദിഗ് വിജയ് സിംഗ്

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇന്ത്യയുടെ സ്റ്റാര്‍ കാമ്പയിനര്‍ എന്ന് ഒരിക്കല്‍ കൂടി ഈ തെരഞ്ഞെടുപ്പു തെളിയിക്കുകയും ചെയ്തു. കോണ്‍ഗ്രസിനേറ്റ ദയനീയ തോല്‍വി നേതൃത്വം ഇല്ലാത്ത പാര്‍ട്ടിക്കൊപ്പം അണികളും ഉണ്ടാകില്ലെന്ന കൃത്യമായ തെളിവായി മാറി. എന്നാൽ മറ്റിടങ്ങളില്‍ വിലപേശാനുള്ള കരുത്തു പോലും നഷ്ടമായ ദയനീയ അവസ്ഥയിലാണ് കോണ്‍ഗ്രസ്. പ്രദേശിക കക്ഷികളും ദുര്‍ബലമായ പാര്‍ട്ടിയെന്ന വിധത്തിലാകും ഇനി കോൺഗ്രസിനോട് ഐക്യപ്പെടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button