KeralaLatest NewsNewsIndia

‘അധികാരത്തിൽ എത്തിയാൽ ആചാര അനുഷ്ടാനങ്ങൾ സംരക്ഷിക്കും, വേഗതയേറിയ വികസനം എന്നതാണ് ബിജെപി നൽകുന്ന വാഗ്ദാനം’; പ്രധാനമന്ത്രി

ബി.ജെ.പി കേരളത്തിൽ അധികാരത്തിലെത്തിയാൽ അക്രമരാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ഇടതുപക്ഷ നേതാക്കൾ മാടമ്പികളായി വിലസുകയാണെന്നും, അവർ അണികളെ ഉപയോഗിച്ച് എതിരാളികളെ കൊല്ലുകയാനിന്നും പ്രധാനമന്ത്രി പറഞ്ഞു. ജനതാധിപത്യത്തിൽ അക്രമരാഷ്ട്രീയം അനുവദിക്കാനാവില്ലെന്നും, ആശയപരമായി ഏറ്റുമുട്ടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സദ് ഭരണത്തിനും, പുരോഗതിക്കും, സമാധാനത്തിനും വേണ്ടി ഭാരതീയ ജനതാപാർട്ടിക്ക് വോട്ട് ചെയ്യണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

‘കേരളത്തിലെ ഇടത് വലത് മുന്നണികൾ നമ്മുടെ സംസ്കാരത്തെ അവഹേളിക്കുന്നവരായി മാറിയിരിക്കുന്നു. അവരുടെ നേതാക്കൾ ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും അപഹസിച്ചു. സർക്കാറിന്റെ ലാത്തിക്ക് ഞങ്ങളെ പിന്തിരിപ്പിക്കാനാവില്ല. നാടിന്റെ ആചാര അനുഷ്ടാനങ്ങൾ സംരക്ഷിക്കാൻ ഭാരതീയ ജനതാ പാർട്ടി എന്നും മുന്നിലുണ്ടാവും.

‘കേരളത്തിന്റെ വികസനപാതയിൽ ഇടത് വലത് മുന്നണികൾ നിരവധി തടസ്സം സൃഷ്ടിച്ചു. എന്നാൽ വേഗതയേറിയ വികസനം ബി.ജെ.പി കൊണ്ട് വരും. വേഗതയേറിയ വികസനം എന്നതാണ് കേരള ജനതക്ക് ബിജെപി നൽകുന്ന വാഗ്ദാനം. കിസാൻ സമ്മാൻ നിധിയിലൂടെ നിരവധി കർഷകർക്ക് സഹായം നൽകി’.

ബി.ജെ.പി അധികാരത്തിൽ എത്തിയതിന് ശേഷം വിദ്യാഭ്യാസ രംഗത്ത് വലിയ പുരോഗതിയാണ് ഉണ്ടായതെന്നും, മെഡിക്കൽ വിദ്യാഭ്യാസവും സാങ്കേതിക വിദ്യാഭ്യാസവും മലയാളം ഉൾപ്പെടെ ഭാഷകളിലാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button