Latest NewsNewsIndia

പരാജയ ഭയമോ… ജമ്മു കാശ്മീരില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ്

370 പിന്‍വലിച്ച നടപടി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുന്ന സഖ്യത്തിന്റെ ഭാഗമായാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ അത് തിരിച്ചടി ഉണ്ടാകും എന്ന വിലയിരുത്തലിന്റെ അടിസ്ഥനത്തിലാണ് കോൺഗ്രസിന്റെ ഇത്തരമൊരു നടപടി.

ശ്രീനഗർ: പരാജയ ഭീതിയിൽ കോൺഗ്രസ്. ബിഹാറിലെ പരാജയത്തിന് പിന്നാലെ ജമ്മു കാശ്മീരില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ്. എന്നാൽ 370 പിന്‍വലിച്ചതടക്കമുള്ള വിഷയങ്ങളിലെ പാര്‍ട്ടിയുടെ നിലപാട് മാറ്റത്തിന്റെ ഭാഗമായാണ് തീരുമാനം. ജമ്മു കശ്മീര്‍ ജില്ലാ വികസന കൗണ്‍സിലിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഗുപ്കാര്‍ സഖ്യത്തിനൊപ്പം മത്സരിക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു.

അതേസമയം നവംബര്‍ 28 നും ഡിസംബര്‍ 19 നും ഇടയില്‍ എട്ട് ഘട്ടങ്ങളിലായി ജമ്മുകാശ്മീരില്‍ ജില്ലാ വികസന കൗണ്‍സിലിലേയ്ക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഡിസംബര്‍ 22 ന് പ്രഖ്യാപിക്കുന്ന ഫലം ജമ്മുകശ്മീരിലെ രാഷ്ട്രീയ സാഹചര്യത്തില്‍ എറെ പ്രധാനപ്പെട്ടതാണ്. തെരഞ്ഞെടുപ്പ് നേരിടാന്‍ ഗുപ്ത്ക്കര്‍ ഡിക്ലറേഷന്റെ ഭാഗമായി ചേര്‍ന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന ഘടകം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ നിര്‍ദ്ദേശമാണ് ദേശീയ ഘടകം ഇപ്പോല്‍ തള്ളിയത്. 370 പിന്‍വലിച്ച നടപടി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുന്ന സഖ്യത്തിന്റെ ഭാഗമായാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ അത് തിരിച്ചടി ഉണ്ടാകും എന്ന വിലയിരുത്തലിന്റെ അടിസ്ഥനത്തിലാണ് കോൺഗ്രസിന്റെ ഇത്തരമൊരു നടപടി.

Read Also: ദു​ര്‍​ബ​ല​മാ​യ പ്ര​ക​ട​നം; പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ മു​റു​മു​റു​പ്പ്

എന്നാൽ കോണ്‍ഗ്രസും സഖ്യത്തില്‍ ചേരുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂക്ക് അബ്ദുള്ള കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജമ്മു കശ്മീരിന്റെ പഴയ കൊടിയാണ് സഖ്യത്തിന്റെ ചിഹ്നമായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതും രാഷ്ട്രീയമായ പ്രതിസന്ധി മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് സമ്മാനിക്കുമെന്ന് ദേശീയ നേതൃത്വം വിലയിരുത്തുന്നു. കോണ്‍ഗ്രസ് ദേശീയ ഘടകത്തിന്റെ നിലപാടിനെ പക്ഷേ സംസ്ഥാന ഘടകം അംഗീകരിക്കുന്നില്ല. മതേതര കക്ഷിയായുള്ള നാഷണല്‍ കോണ്‍ഫറന്‍സ് അടക്കമുള്ളവരുമായി സഖ്യമാകാം എന്നത് പാര്‍ട്ടിയുടെ നയമാണെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. ഇക്കാര്യത്തില്‍ മുന്‍ തീരുമാനത്തില്‍ ഭേഭഗതി ഇല്ലെന്നും ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് വക്താവ് രവീന്ദര്‍ ശര്‍മ്മി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഒന്നിച്ച്‌ മത്സരിക്കാനാണ് ഗുപ്കാര്‍ സഖ്യത്തിന്റെ തീരുമാനം. സി.പി.ഐ. എം അടക്കം ഒമ്ബത് പാര്‍ട്ടികളാണ് സഖ്യത്തിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button