KeralaMollywoodLatest NewsNewsEntertainment

ഐ.പി.എൽ ടീം സ്വന്തമാക്കാൻ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ??

ഇതുസംബന്ധിച്ച്​ പ്രചരിക്കുന്ന 'ദി ഹിന്ദു'വിൻെറ ഓൺലൈൻ വാർത്ത 2009ലേതാണ്​.

കഴിഞ്ഞദിവസം ഐ.പി.എൽ പതിമൂന്നാം സീസൺ ഫൈനൽ മത്സരത്തിന്​ സാക്ഷിയാകാൻ​ ദുബൈ അന്താരാഷ്​ട്ര സ്​റ്റേഡിയത്തിൽ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ എത്തിയിരുന്നു. അതിനു പിന്നാലെ ​താരം ഐ.പി.എൽ ടീം സ്വന്തമാക്കുന്നുവെന്ന് പ്രചാരണം ശക്തമാകുന്നു. അടുത്ത ഐ.പി.എൽ സീസണിൽ 9 ടീമുകൾ ഉണ്ടാകുമെന്ന സൂചനകൾ ബി.സി.സി.ഐ നൽകിയതാണ് ഈ വാദത്തിനു ശക്തി പകർന്നത്. എന്നാൽ ഇതുസംബന്ധിച്ച്​ പ്രചരിക്കുന്ന ‘ദി ഹിന്ദു’വിൻെറ ഓൺലൈൻ വാർത്ത 2009ലേതാണ്​.

ഐ.പി.എൽ സംപ്രേക്ഷണാവകാശമുള്ള സ്​റ്റാർ ഗ്രൂപ്പുമായുള്ള ബന്ധം വഴിയാണ്​​ മോഹൻ ലാലിന്​ ഐ.പി.എൽ ഫൈനലിൽ പ്രത്യേക അതിഥിയായി പ​ങ്കെടുക്കാനായത്​. ഡിസ്​നി-സ്​റ്റാർ കൺഡ്രി ഹെഡ്​ കെ.മാധവൻ ലാലിൻെറ കൂടെയുണ്ടായിരുന്നു.

2009ൽ മോഹൻലാലും പ്രിയദർശനും ചേർന്ന്​ ഐ.പി.എൽ ടീമിനായി ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ഒഴിവാക്കിയിരുന്നു. തുടർന്ന്​ 2011ൽ കൊച്ചി ആസ്ഥാനമാക്കി കൊച്ചി ടസ്​കേഴ്​സ്​ ക്ലബ്​ വന്നെങ്കിലും ഒരൊറ്റ സീസൺകൊണ്ട്​ തന്നെ ക്ലബ്​ ഐ.പി.എൽ വിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button