COVID 19Latest NewsNewsIndia

കോവിഡ് വ്യാപനത്തിൽ ആശ്വാസം..ഇന്നലെ കോവിഡ് ബാധിച്ചത് 44,878 പേർക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത് 44,878 പേര്‍ക്ക്. 49,079 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയിരിക്കുന്നത്. ഏതാനും ആഴ്ചകളായി രോഗബാധിതരേക്കാള്‍ രോഗമുക്തരുടെ എണ്ണം ഉയർന്നിരിക്കുന്നത് രാജ്യത്തിന് ആശ്വാസം പകരുന്നു.

ഇതുവരെ ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 87,28,795 ആയി ഉയർന്നു. 547 പേരാണ് ഇന്നലെ മാത്രം കൊറോണ വൈറസ് ബാധ മൂലം മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 1,28,688 ആയി ഉയർന്നു.

നിലവില്‍ ചികിത്സയിലുള്ളവര്‍ 4,84,547 ആണ്. ഇന്നലത്തേക്കാള്‍ 4747 പേര്‍ കുറവാണിത്. ഇതുവരെ രോഗമുക്തി നേടിയത് 81,15,580 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നു. ആകെ പരിശോധിച്ചത് 12,31,01,739 സാംപിളുകള്‍. ഇന്നലെ മാത്രം 11,39,230 സാംപിളുകള്‍ പരിശോധിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button