Latest NewsIndiaInternational

‘യോഗയുടെ ഭക്തന്‍, ദാരിദ്ര്യത്തിനോട് പടവെട്ടി പ്രധാനമന്ത്രി പദത്തിലേക്ക്, ഇന്ത്യയുടെ മുഖ്യ പരിഷ്കര്‍ത്താവ് ‘ മോദിയെ പറ്റി ഒബാമ പറഞ്ഞത്..

ദാരിദ്ര്യത്തില്‍ നിന്നും പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ ജീവിതകഥ ഇന്ത്യയുടെ ഉയര്‍ച്ചയിലേക്കുള്ള സാദ്ധ്യകളേയും ശക്തിയേയും പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു

ന്യൂഡല്‍ഹി : അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഓര്‍മക്കുറിപ്പുകള്‍ വിവരിക്കുന്ന ‘ എ പ്രോമിസ്ഡ് ലാന്‍ഡ് ‘ എന്ന പുതിയ പുസ്തകത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പറ്റിയുള്ള കാഴ്ചപ്പാടുകള്‍ ഒബാമ വിവരിച്ചത് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. അതെ സമയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചും അദ്ദേഹം മുൻപ് പറഞ്ഞത് ഇപ്പോൾ ചർച്ചയായിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ഏറെ പ്രചോദനകരമായാണ് പലരും ഏറ്റെടുക്കുന്നത്.

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാര്യത്തിലും അങ്ങനെ തന്നെ. 2015ല്‍ ടൈം മാഗസിനിലെഴുതിയ ഒരു കുറിപ്പില്‍ ഇന്ത്യയുടെ മുഖ്യ പരിഷ്കര്‍ത്താവ് എന്നാണ് ഒബാമ മോദിയെ വിശേഷിപ്പിച്ചത്. ബാല്യകാലത്തില്‍ കുടുംബത്തെ സഹായിക്കാനായി അച്ഛനൊപ്പം മോദി ചായ വില്പന നടത്തിയെന്നും എന്നാല്‍ ഇന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ അദ്ദേഹം നയിക്കുന്നുവെന്നും ഒബാമ തന്റെ ലേഖനത്തില്‍ പറയുന്നു.

ദാരിദ്ര്യത്തില്‍ നിന്നും പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ ജീവിതകഥ ഇന്ത്യയുടെ ഉയര്‍ച്ചയിലേക്കുള്ള സാദ്ധ്യകളേയും ശക്തിയേയും പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.തന്റെ പാത പിന്തുടരാന്‍ കൂടുതല്‍ ഇന്ത്യക്കാരെ സഹായിക്കാന്‍ മോദി തീരുമാനമെടുത്തതായി ഒബാമ ലേഖനത്തില്‍ കുറിച്ചു.

read also: മൃദുസമീപനം പാലിച്ചിട്ടും പ്രകോപനത്തിന് അയവില്ല, ഇന്ത്യൻ സേനയുടെ തിരിച്ചടിയിൽ പാക് സൈനിക വിഭാഗത്തിലെ എസ്എസ്ജി കമാൻഡോകൾ ഉൾപ്പെടെ എട്ടു പേർ കൊല്ലപ്പെട്ടു, പാക് സൈന്യത്തിന്റെ ബങ്കറുകളും ഇന്ധനപ്പുരകളും ലോഞ്ച്പാഡുകളും തരിപ്പണമാക്കി ഇന്ത്യൻ സൈന്യം

‘കടുത്ത ദാരിദ്ര്യം കുറയ്ക്കുക, വിദ്യാഭ്യാസം മെച്ചപ്പെടുത്തുക, സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണം എന്നിവയ്ക്കും അദ്ദേഹത്തിന് മികച്ച കാഴ്ചപ്പാടുകള്‍ ഉണ്ട്.’ ഒബാമ ലേഖനത്തില്‍ പറയുന്നു.മോദിയെ യോഗയുടെ ഭക്തന്‍ എന്ന് വിശേഷിപ്പിച്ച ഒബാമ, അദ്ദേഹം ട്വിറ്ററിലൂടെ എല്ലാ പൗരന്മാരുമായും ബന്ധം സ്ഥാപിച്ചെന്നും ഡിജിറ്റല്‍ ഇന്ത്യയെ വിഭാവനം ചെയ്തെന്നും പറയുന്നു.

ലോകപ്രശസ്തനായ നേതാവായ മോദി എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്ന മാതൃകയാണെന്നും മോദിയുടെ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തെ ഓര്‍ത്തുകൊണ്ട് ഒബാമ കുറിച്ചു.ഒരേ സമയം യോഗയുടെ പ്രചാരകനായി ധ്യാനത്തിലാകുന്ന മോദി അതേ സമയം ട്വിറ്ററില്‍ ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച്‌ വാചാലനാകുന്നു.

അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ നരേന്ദ്ര മോദിക്കൊപ്പം മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ സ്മാരകം സന്ദര്‍ശിക്കുകയുണ്ടായി. കിംഗിന്റെയും ഗാന്ധിജിയുടെയും ആശയങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു. അവ ഇരു രാജ്യങ്ങളുടെയും ആത്മാവിനെയും ശക്തിയെയും സ്വാധീനിച്ചിരിക്കുന്നതായി മനസ്സിലാക്കി. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ലോകത്തിന് മാതൃകയാണെന്ന് ഞങ്ങള്‍ വിലയിരുത്തി.’

എന്നാൽ സ്വന്തം വിഷയത്തില്‍ അവഗാഹമോ അഭിരുചിയോ ഇല്ലാത്ത വിദ്യാര്‍ത്ഥിയാണ് രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹം വൃഥാ അദ്ധ്യാപകനെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് ഒബാമ ഓര്‍മ്മക്കുറിപ്പുകളില്‍ പറഞ്ഞിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button