Latest NewsNewsIndia

ചൈനീസ് നിക്ഷേപം: ഇളവനുവദിക്കാനൊരുങ്ങി കേന്ദ്രമന്ത്രിസഭാ സമിതി

തൊഴില്‍ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതിയുടേതാണ് ശുപാര്‍ശ.

ന്യൂഡൽഹി: രാജ്യത്ത് ചൈനീസ് നിക്ഷേപം നിയന്ത്രിക്കുന്ന നടപടിക്ക് ഇളവനുവദിക്കാനൊരുങ്ങി കേന്ദ്രമന്ത്രിസഭാ സമിതി. 15 ശതമാനം ഇളവനുവദിക്കാനാണ് കേന്ദ്രമന്ത്രിസഭ സമിതിയുടെ ശുപാര്‍ശ നല്‍കിയത്. സാമൂഹ്യക്ഷേമ മന്ത്രി താവര്‍ ചന്ദ് ഗാഹലോട്ട് അധ്യക്ഷനായ സമിതിയുടേതാണ് നിര്‍ദേശം. തൊഴില്‍ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതിയുടേതാണ് ശുപാര്‍ശ. ചൈനീസ് നിക്ഷേപം നിയന്ത്രിക്കുന്ന നടപടിക്ക് ഇളവനുവദിക്കുന്നതിലൂടെ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കാന്‍ സഹായകരമാകുമെന്നാണ് മന്ത്രിസഭാ സമിതിയുടെ വിലയിരുത്തല്‍.

Read Also: കൈവരിയിലെ കമ്പികള്‍ക്കിടയിലൂടെ ഊര്‍ന്നുവീണു; മലപ്പുറത്ത് രണ്ടുവയസുകാരന് ദാരുണാന്ത്യം

എന്നാൽ ചൈനീസ് പങ്കാളിത്തം ഉള്ള നിക്ഷേപങ്ങള്‍ക്ക് 50 ശതമാനം വരെ നിബന്ധനകളില്‍ ഇളവ് നല്‍കാമെന്നും ഇന്ത്യന്‍ കമ്പനികളിലെ ചൈനീസ് നിക്ഷേപം 15 ശതമാനം വരെ അനുവദിക്കാമെന്നും കേന്ദ്രമന്ത്രിസഭ സമിതിയുടെ ശുപാര്‍ശയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button