KeralaLatest NewsNews

യുദ്ധത്തിന് തയ്യാർ; ഇന്ത്യയും ചൈനയും ഇനി നേർക്കുനേർ

'ഉത്തര അതിര്‍ത്തിയില്‍,യഥാര്‍ത്ഥ നിയന്ത്രണരേഖയിലെ സ്റ്റാറ്റസ് ക്വോയില്‍ മാറ്റംവരുത്താന്‍ ചൈന നിരന്തരമായി ശ്രമിച്ചു കൊണ്ടിരിക്കുന്നു.

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യമൊരുങ്ങുന്നു. സൈന്യം യുദ്ധത്തിന് തയ്യാറെടുക്കുന്നതായി അഭ്യൂഹങ്ങള്‍ ശക്തമാകവേ സ്ഥിരീകരിച്ചു കൊണ്ട് സായുധസേനാ മേധാവി ബിപിന്‍ റാവത്ത് രംഗത്ത്.ദേശീയ മാധ്യമമായ എ.എന്‍.ഐയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ കടലിലും കരയിലും ആകാശത്തും വന്‍ യുദ്ധസന്നാഹങ്ങള്‍ തയ്യാറാവുന്നെന്നാണ് സായുധ സേനാ മേധാവി വ്യക്തമാക്കിയത്. ചൈനീസ് നിയന്ത്രിത ടിബറ്റ് മേഖലയില്‍ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ രൂക്ഷമാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടയിലാണ് ഈ പരാമര്‍ശം.

Read Also: നാളെ നിർണായകം; വോട്ടെണ്ണൽ കേന്ദ്രങ്ങള്‍ തയ്യാർ; ഉജ്ജ്വല വിജയം ഉറപ്പിച്ച് ബിജെപി

അതേസമയം ‘ഉത്തര അതിര്‍ത്തിയില്‍,യഥാര്‍ത്ഥ നിയന്ത്രണരേഖയിലെ സ്റ്റാറ്റസ് ക്വോയില്‍ മാറ്റംവരുത്താന്‍ ചൈന നിരന്തരമായി ശ്രമിച്ചു കൊണ്ടിരിക്കുന്നു. നിലവില്‍ ഇരു രാജ്യങ്ങളും മുഖാമുഖം നില്‍ക്കുന്ന അവസ്ഥയാണ് അതിര്‍ത്തിയില്‍ ഉള്ളത്.ആയതിനാല്‍, സ്വന്തം നയതന്ത്ര പദ്ധതികളില്‍ ഊന്നിയുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഇന്ത്യയും നടത്തി വരുന്നുണ്ട്’ എന്നും ബിപിന്‍ റാവത്ത് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button