Latest NewsNewsIndia

ചൈന പിന്മാറി…

1950 ൽ ആരംഭിച്ച ഇന്ത്യ-ചൈന ബന്ധം 2020ൽ 70 വർഷം പൂർത്തിയാക്കുകയാണ്.

ന്യൂഡൽഹി: ഇന്ത്യയുമായി ചേര്‍ന്ന് സ്റ്റാമ്പ് പുറത്തിറക്കാനായിരുന്ന തീരുമാനത്തിൽ നിന്ന് പിന്മാറി ചൈന. നയതന്ത്ര ബന്ധത്തിന്റെ 70ാം വാര്‍ഷികം പ്രമാണിച്ചാണ് സ്റ്റാമ്പ് പുറത്തിറക്കാനുളള തീരുമാനം ചൈന ഉപേക്ഷിച്ചത്. എന്നാല്‍ ഇത് ഉപേക്ഷിച്ചതായി ചൈനയിലെ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. ഒറ്റവരിയുള്ള പ്രസ്താവനയിലൂടെയാണ് പോസ്റ്റൽ ബ്യൂറോ ഇക്കാര്യം അറിയിച്ചത്. അതേസമയം തീരുമാനം ഉപേക്ഷിക്കാനുള്ള യഥാർത്ഥ കാരണം എന്തെന്ന് ചൈന വ്യക്തമാക്കിയിട്ടില്ല. ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ചൈനയുടെ നടപടിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

Read Also: സി.എം രവീന്ദ്രന്റെ മുഖം രക്ഷിക്കാൻ കടകംപള്ളി; നാടകമെന്ന് ഇ ഡി

എന്നാൽ 2019 ഒക്ടോബറിൽ ചെന്നൈയിൽവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും നടത്തിയ അനൗദ്യോഗിക ഉച്ചകോടിയിലാണ് സംയുക്തമായി സ്റ്റാമ്പ് പുറത്തിറക്കാൻ ധാരണയായത്. പിന്നീട് നവംബറിൽ ചൈനയുടെ പോസ്റ്റൽ ഓഫീസ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനവും നടത്തി. 2020 ഏപ്രിൽ ഒന്നിന് സ്റ്റാമ്പ് പുറത്തിറക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും കൊറോണയുടെ പശ്ചാത്തലത്തിൽ ഇത് നീണ്ടു പോകുകയായിരുന്നു. ഇതിനിടെയാണ് ചൈനയുടെ പിന്മാറ്റം സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നത്. 1950 ൽ ആരംഭിച്ച ഇന്ത്യ-ചൈന ബന്ധം 2020ൽ 70 വർഷം പൂർത്തിയാക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ഈ വർഷം 70 പരിപാടികൾ സംഘടിപ്പിക്കാനും ഇരു രാജ്യങ്ങളും പദ്ധതിയിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button