Latest NewsIndia

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിന് അല്‍ഖ്വയ്ദ പദ്ധതി

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിന് അല്‍ഖ്വയ്ദ പദ്ധതി. രഹസ്യാന്വേഷണ ഏജന്‍സി ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ഈ മാസം അഞ്ചിന് കേന്ദ്രസര്‍ക്കാരിന് കൈമാറി. കേരളം, പശ്ചിമ ബംഗാള്‍, അസം, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് ഈ ഭീഷണിയുള്ളത്. പശ്ചിമ ബംഗാളില്‍ നിന്നും കേരളത്തില്‍ നിന്നും പതിനൊന്നോളം ഭീകരവാദികളെ കഴിഞ്ഞ മാസം എന്‍ ഐ എ അറസ്റ്റ് ചെയ്‌തിരുന്നു.

ഇവരെ ചോദ്യം ചെയ്‌തതില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് അല്‍ഖ്വയ്ദയുടെ ലക്ഷ്യം വ്യക്തമായത്. പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കാനാണ് അല്‍ഖ്വയ്ദ പദ്ധതി.അല്‍ഖ്വയ്ദയ്ക്ക് വേണ്ടി വിദേശ സഹായത്തോടെ, പ്രാദേശികമായി ആളുകളെ കണ്ടെത്തുന്നതിനുളള ശ്രമങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കാനാണ് അല്‍ഖ്വയ്ദ പദ്ധതി.

read also: കശ്മീരിൽ ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ബിഎസ്എഫ് ജവാന്‍മാര്‍, ‘സൈനികര്‍ക്കായി ദീപാവലി ദീപം ജ്വലിപ്പിക്കാം , സൈനികരുടേത് സമാനത കളില്ലാത്ത ധീരത’യെന്ന് പ്രധാനമന്ത്രി

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഭീകരാക്രമണ സാദ്ധ്യത ബംഗാളിലാണെന്നാണ് റിപ്പോര്‍ട്ട്. ബംഗാളിലെ എതാണ്ട് എല്ലാ പ്രധാന നേതാക്കളും അല്‍ഖ്വയ്ദയുടെ ലക്ഷ്യത്തിലുണ്ടെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. പ്രാദേശികമായി ആളുകളെ കണ്ടെത്തുന്നതിനുളള ശ്രമങ്ങള്‍ക്ക് കേരളത്തിലടക്കം അല്‍ ഖ്വയ്ദയ്‌ക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്നും ഐ ബി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button