Latest NewsKeralaNews

സിഎജി റിപ്പോർട്ട് ചോർത്തി; ധനമന്ത്രിക്ക് നോട്ടിസ് നല്‍കുമെന്ന് ചെന്നിത്തല

സിഎജി തയാറാക്കിയിരിക്കുന്ന കിഫ്ബിയെപ്പറ്റിയുള്ള കരട് റിപ്പോര്‍ട്ട് അട്ടിമറിയുടെ ഭാഗമെന്ന് തോമസ് ഐസക്ക്.

തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടിൽ ധനമന്ത്രി തോമസ് ഐസക്കിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ വയ്ക്കാത്ത കരട് പുറത്തുവിട്ട നടപടി ഗുരുതര ചട്ടലംഘനമെന്ന് ചെന്നിത്തല. ധനമന്ത്രി തോമസ് ഐസക് നിയമങ്ങളും സത്യപ്രതിജ്ഞയും ലംഘിച്ചു. ഭരണഘടനാപരമായ ഉത്തരവാദിത്തം പാലിക്കാതെ മന്ത്രി CAG റിപ്പോര്‍ട്ട് ചോര്‍ത്തി. റിപ്പോര്‍ട്ട് പുറത്തുവിട്ടത് നിയമസഭയുടെ അവകാശലംഘനം, മന്ത്രിക്ക് നോട്ടിസ് നല്‍കും. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് രാജ്യത്തെ ഒരു നിയമവും ബാധകമല്ല എന്ന രീതിയിലെന്നും ചെന്നിത്തല ആരോപിച്ചു.

അതേസമയം സിഎജി തയാറാക്കിയിരിക്കുന്ന കിഫ്ബിയെപ്പറ്റിയുള്ള കരട് റിപ്പോര്‍ട്ട് അട്ടിമറിയുടെ ഭാഗമെന്ന് തോമസ് ഐസക്ക്. പ്രതിപക്ഷനേതാവിന്റെ ഓഫീസുമായി എജിക്ക് സൗഹൃദബന്ധമെന്നും സര്‍ക്കാരിനെതിരെ കേസ് പോകാന്‍ ചിലര്‍ ഗൂഡാലോചന നടത്തിയെന്നും തോമസ് ഐസക്ക് ആരോപിച്ചു. രാജ്യത്തെ ഭരണഘടനാസ്ഥാപനത്തിന്റെ വിശ്വാസ്യതേ തന്നെ ചോദ്യം ചെയ്താണ് കിഫ്ബി റിപ്പോര്‍ട്ട് അട്ടിമറിയുടെ ഭാഗമെന്ന് ഐസക്ക് ആരോപിച്ചത്. മസാബ ബോണ്ട് അടക്കമുള്ള വായ്പകള്‍ ഭരണഘടന വിരുദ്ധമെന്ന സിഎജിയുടെ കരട് റിപ്പോര്‍ട്ടാണ് ആക്ഷേപത്തിന് അടിസ്ഥാനം. വായ്പയുടെ ഭരണഘടനാ സാധുതയെപ്പറ്റി ഒരു ചോദ്യം പോലും എജി ചോദിച്ചില്ലെന്നും ഐസക്ക് ആരോപിച്ചു.

Read Also: കരുത്തരായ സ്ഥാനാര്‍ത്ഥികൾ കളത്തിൽ; വിജയം ഉറപ്പിച്ച് ബിജെപി

പ്രതിപക്ഷനേതാവ് നിയമസഭയില്‍ ഉന്നയിച്ച ആരോപണം സിഎജി റിപ്പോര്‍ട്ടില്‍ വന്നതോടെ ഒരു അവിശുദ്ധ കൂട്ടുകെട്ടാണ് ഐസക്ക് ആരോപിക്കുന്നത്. കരട് റിപ്പോര്‍ട്ടില്‍ തന്നെ കിഫ്ബിക്കെതിരെയുള്ള നീക്കം തിരിച്ചറിഞ്ഞ് പ്രതിരോധിക്കുക എന്ന രാഷ്ട്രീയമാണ് റിപ്പോര്‍ട്ട് അന്തിമമാകും മുന്‍പുള്ള ഐസക്ക് സ്വീകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button