KeralaLatest NewsNews

‘കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ അടുത്ത ബന്ധു’ വ്യാജഡോക്ടര്‍ ചമഞ്ഞ് ചികിത്സനടത്തിയ 45 കാരി അറസ്റ്റില്‍

മെഡിക്കല്‍ രജിസ്‌ട്രേഷന്‍ ഉള്‍പ്പടെയുള്ള സര്‍ട്ടിഫിക്കറ്റുകളെല്ലാം വ്യാജമെന്ന് കണ്ടെത്തി.

കൊച്ചി: വ്യാജഡോക്ടര്‍ ചമഞ്ഞ് ചികിത്സനടത്തിയ ആള്‍ അറസ്റ്റില്‍. റാന്നി സ്വദേശി സംഗീത ബാലകൃഷ്ണനാണ്(45) എറണാകുളം എടത്തലയില്‍ വച്ചു പിടിയിലായത്. കഴിഞ്ഞ ആറ് മാസമായി ഇവര്‍ എടത്തല കോമ്ബാറയില്‍ മരിയ ക്ലിനിക് നടത്തി വ്യാജ ചികിത്സ നടത്തുകയായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയതെന്നാണ് അവകാശവാദം. നാട് കൊട്ടാരക്കരയാണെന്നും കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ അടുത്ത ബന്ധുവാണെന്നും ഇവർ നാട്ടുകാരോട് പറഞ്ഞിരുന്നു.

പ്രദേശവാസികള്‍ക്ക് സംശയം തോന്നിയതോടെ കാര്യങ്ങള്‍ പന്തിയല്ലെന്ന് മനസ്സിലാക്കി സ്ഥലം വിടാനൊരുങ്ങുന്നതിനിടെയാണ് എടത്തല പൊലീസ് ക്ലിനിക്കിലെത്തി പരിശോധന നടത്തിയത്. മെഡിക്കല്‍ രജിസ്‌ട്രേഷന്‍ ഉള്‍പ്പടെയുള്ള സര്‍ട്ടിഫിക്കറ്റുകളെല്ലാം വ്യാജമെന്ന് കണ്ടെത്തി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്.

ക്ലിനിക്കിന്റെ ഉടമ ഷാജു ആന്റണി ഒളിവിലാണ്. ഇയാളുടെ അറിവോടെയാണോ ഇവര്‍ തട്ടിപ്പ് നടത്തിയതെന്ന് അന്വേഷിച്ച്‌ വരികയാണെന്ന് പൊലീസ് അറിയിച്ചു. കൂടാതെ കാന്‍സര്‍ രോഗിയാണെന്ന് പറഞ്ഞ് നാട്ടുകാര്‍ ചിലരില്‍ നിന്ന് ഇവര്‍ പണം കടമായും വാങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button