NattuvarthaLatest NewsKeralaNewsEntertainment

സന്തോഷത്തിൽ മതിമറന്ന് ടിക് ടോക്കിന്റെ കേരളത്തിലെ ആരാധകരും; തിരിച്ചുവരാനുള്ള നീക്കങ്ങൾ സജീവമാക്കി ടിക്ക്‌ടോക്ക്; പ്രിയതാരങ്ങളെ കാണാൻ കാത്തിരുന്ന് കേരളക്കരയും

ഡേറ്റാ സുരക്ഷയ്ക്കായി രാജ്യത്തുള്ള നിയമങ്ങള്‍ക്കുള്ളില്‍ നിന്നാകും പ്രവര്‍ത്തനം

ജനപ്രിയ ​ഗെയിമായ പബ്ജിക്ക് പിന്നാലെ തിരിച്ചുവരവിനൊരുങ്ങി ടിക്ക്‌ടോക്കും. ടിക്ക്‌ടോക്ക് ഇന്ത്യ ഹെഡ് നിഖില്‍ ഗാന്ധി ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

കൂടാതെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനായി ടിക്ക്‌ടോക്കിന്റെ ഡേറ്റാ സുരക്ഷയും സെക്യൂരിറ്റിയും വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ കമ്പനി ആരംഭിച്ചിട്ടുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു.

ഇത്തവണ ഡേറ്റാ സുരക്ഷയ്ക്കായി രാജ്യത്തുള്ള നിയമങ്ങള്‍ക്കുള്ളില്‍ നിന്നാകും പ്രവര്‍ത്തനം. ഇന്ത്യയില്‍ ടിക്ക്ടോക്കിന് വലിയ വളര്‍ച്ച നേടാനാകുമെന്നും ടിക്ക്ടോക്ക് ഇന്ത്യ ഹെഡ് നിഖില്‍ ഗാന്ധി പറഞ്ഞു.

ആരാധകരെ ഏറെ സന്തോഷിപിപ്ക്കുന്ന വാർത്തയാണിത്, ടിക്ക് ടോക്കും തിരിച്ചുവരാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിരിക്കുന്നതായി പല പ്രമുഖ മാധ്യമങ്ങളും റിപ്പോർട്ട് നൽകി. ജൂണിലാണ് ടിക്ക്ടോക്ക് അടക്കമുള്ള 58 ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിച്ചത്, ഏറെ വാർത്താ പ്രാധാന്യം നേടിയതായിരുന്നു ഈ വിഷയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button