Latest NewsKeralaNews

മെഡി.കോളേജില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 28 മണിക്കൂർ കഴിഞ്ഞിട്ടും സംസ്കരിച്ചില്ല

കോഴിക്കോട്: മെഡി.കോളേജില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 28 മണിക്കൂർ കഴിഞ്ഞിട്ടും സംസ്കരിച്ചില്ല. സംസ്കരിക്കുന്ന സ്ഥലം സംബന്ധിച്ച് കോഴിക്കോട് കോർപ്പറേഷനും ഉള്ളിയേരി പഞ്ചായത്തും തമ്മിലുള്ള തർക്കമാണ് ഇതിനു കാരണം. പ്രശ്നം പെട്ടെന്ന് പരിഹരിക്കുമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിശദീകരണം നൽകിയിരിക്കുന്നത്.

28 മണിക്കൂറായി അച്ഛന്‍റെ മൃതദേഹം സംസ്കരിക്കാൻ അനീഷും അജീഷും അധികൃതരുടെ കനിവ് തേടുകയാണ്. ഒടുവിൽ ജില്ലാ കളക്ടറുടെ ഇടപെടൽ തേടിയാണ് കളക്ട്രേറ്റിൽ എത്തിയിരിക്കുന്നത്. ഉള്ളിയേരി സ്വദേശി രാജൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് കൊവിഡ് ബാധിച്ച് മരിച്ചത് ശനിയാഴ്ച രാവിലെ പത്തുമണിക്കാണ് .

നാലുസെന്‍റ് കൊളനിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കാൻ സ്ഥലമില്ലെന്നും പഞ്ചായത്തിൽ പൊതുശ്മശാനം ഇല്ലെന്നും കാണിച്ച് ഉടൻ തന്നെ കോർപ്പറേഷന് കത്ത് നൽകുകയുണ്ടായി. കോര്‍പറേഷന്‍ ശ്മശാനത്തില്‍ സംസ്കരിക്കാൻ സൗകര്യമൊരുക്കണമെന്നായിരുന്നു അഭ്യർത്ഥന.

പക്ഷേ കോഴിക്കോട് നഗരത്തില്‍ താമസിക്കുന്ന ആളല്ലാത്തതിനാൽ ഏറ്റെടുക്കാനാവില്ലെന്ന് കോർപ്പേറഷൻ ആരോഗ്യ വിഭാഗം അറിയിച്ചു. ഇതോടെ വീണ്ടും ഉള്ളിയേരി പഞ്ചായത്തിനെ സമീപിച്ചെങ്കിലും അവരും കയ്യൊഴിഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button