COVID 19Latest NewsNews

കോവിഡ് വാക്‌സിന്‍ എന്ന യാഥാര്‍ത്ഥ്യത്തോട് ഇന്ത്യ അടുക്കുന്നു… മറ്റു രാഷ്ട്രങ്ങള്‍ക്ക് കൈയെത്തി പിടിയ്ക്കാനാകാത്ത നേട്ടം : ഡിസംബറോടെ രാജ്യത്ത് 10 കോടി വാക്‌സിന്‍

പുനെ: കോവിഡ് വാക്സിന്‍ എന്ന യാഥാര്‍ത്ഥ്യത്തോട് ഇന്ത്യ അടുക്കുന്നു. മറ്റു രാഷ്ട്രങ്ങള്‍ക്ക് കൈയെത്തി പിടിയ്ക്കാനാകാത്ത നേട്ടമാണ് ഇപ്പോള്‍ ഇന്ത്യ കൈവരിച്ചിരിക്കുന്നത്. ഡിസംബറോടെ 10 കോടി ഡോസ് കോവിഡ് 19 വാക്സിന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമവുമായാണ് പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഓക്സ്ഫഡ് സര്‍വകലാശാലയും അസ്ട്ര സെനക്കയും ചേര്‍ന്നു വികസിപ്പിച്ച കോവിഡ് വാക്സിന്റെ നിര്‍മാണ പങ്കാളിയാണ് എസ്.ഐ.ഐ. വാക്സിന്‍ ഫലപ്രദമാണെന്ന് അവസാനഘട്ട പരീക്ഷണത്തില്‍ തെളിഞ്ഞാലുടന്‍ വാക്സിന്‍ നിര്‍മാണത്തിന് ന്യൂഡല്‍ഹിയില്‍നിന്ന് അനുമതി ലഭിക്കുമെന്നു എസ്.ഐ.ഐ. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അദാര്‍ പൂനാവാല പറഞ്ഞു.

Read Also : ജ്യോത്സന്‍റെ പ്രവചനത്തിൽ വിശ്വസിച്ച് ഭർത്താവിന്‍റെയും കുടുംബത്തിന്‍റെയും പീഡനം; യുവതി ജീവനൊടുക്കി

നൂറുകോടി ഡോസ് ഉല്‍പ്പാദിപ്പിക്കാനാണ് ആസ്ട്ര സെനക്കയുമായുള്ള ധാരണ. ആദ്യഘട്ടത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതു ഇന്ത്യയിലാകും വിതരണം ചെയ്യുക. പിന്നീടുള്ളതിന്റെ പകുതി പിന്നോക്ക രാജ്യങ്ങള്‍ക്കായി നല്‍കുമെന്നും പൂനാവാല പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button