Latest NewsNewsIndia

“ഒബാമയ്‌ക്കെതിരെ ഇവിടിരുന്ന് പ്രസ്താവനകൾ ഇറക്കാതെ വേഗം അമേരിക്കയില്‍ പോയി രാഹുലിന്റെ കഴിവുകളെ പറ്റി സംസാരിക്കൂ” : ശിവസേന നേതാക്കളോട് ബിജെപി നേതാവ്

ന്യൂഡൽഹി :: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെ വിമര്‍ശിച്ച ശിവസേനയെ പരിഹസിച്ച് ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈന്‍.

Read Also : സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിനെത്തിയ വധൂവരന്മാരെയും ക്യാമറാമാനേയും തല്ലിയോടിച്ച് വല്യപ്പൻ ; വീഡിയോ കാണാം

“ബരാക് ഒബാമ അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ് പറഞ്ഞത്. ശിവസേന ചെയ്യേണ്ടത് ഇതാണ്, ഒരു പ്രതിനിധി സംഘത്തെ അമേരിക്കയിലേക്ക് അയ്ക്കൂ. എന്നിട്ട് നിങ്ങളുടെ അഭിപ്രായം ഒബാമയെ നേരിട്ട് അറിയിക്കൂ…സഞ്ജയ് റാവത്തിനെ പ്രതിനിധി സംഘത്തിന്റെ തലവനാക്കുന്നത് ഉചിതമായിരിക്കും. ഇവിടെയിരുന്ന് പ്രസ്താവനകള്‍ ഇറക്കുന്നതിന് പകരം അമേരിക്കയില്‍ പോയി രാഹുലിന് വേണ്ടി വാദിക്കുന്നതാകും ശിവസേനയ്ക്ക് അഭികാമ്യം”- ഹുസൈന്‍ പറഞ്ഞു.

നേരത്തെ രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെ വിമര്‍ശിച്ച് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു. രാഹുലിനെ വിമര്‍ശിച്ച ഒബാമയ്ക്ക് ഇന്ത്യയെക്കുറിച്ച് എന്തറിയാമെന്നായിരുന്നു സഞ്ജയ് റാവത്ത് ചോദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button