Latest NewsNewsIndia

രാജ്യത്ത് കോവിഡ് രോഗമുക്തര്‍ 82 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്തിന് ആശ്വാസം നല്‍കി കോവിഡ് കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നു. മാസങ്ങള്‍ക്ക് ശേഷം ആദ്യമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 30,000ലേക്ക് എടുത്തിരിക്കുകയാണ്. ഇന്നലെ 30,548 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 88,45,127 ആയി ഉയര്‍ന്നു എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ സൂചിപ്പിക്കുകയാണ്.

24 മണിക്കൂറിനിടെ 435 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മൊത്തം മരണസംഖ്യ 1,30,070 ആയിരിക്കുകയാണ്. നിലവില്‍ 4,65,478 പേര്‍ മാത്രമാണ് ചികിത്സയില്‍ ഉള്ളത്.

ഇന്നലെ മാത്രം ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 13,738 പേരുടെ കുറവാണ് ഉണ്ടായത്. മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 82,49,579 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 43,851 പേരാണ് രോഗമുക്തി നേടിയതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button