Latest NewsNewsInternational

കോവിഡ് ബാധിച്ചവരുടെ കുടുംബാംഗങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ലോകത്തെ അറിയിച്ചു; പത്രപ്രവർത്തകയെ ജയിലിലടച്ച് ചൈന

വുഹാൻ: കോവിഡ് ബാധിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നേരിടേണ്ടിവരുന്ന പ്രയാസങ്ങൾ പുറത്തുവിട്ടതിന്റെ പേരിൽ ചൈനയിൽ പത്രപ്രവർത്തകയെ ജയിലിലടച്ചതായി റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. അഭിഭാഷകയും പത്രപ്രവർത്തകയുമായ ഷാങ് ഷാൻ എന്ന 37കാരിയെയാണ് തടവിൽ ആകിയിരിക്കുന്നത്.

രാജ്യത്ത് ‘പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചെ’ന്ന കുറ്റം ചുമത്തിയാണ് ഷാങ് ഷാനെതിരെ പോലീസ് കേസെടുത്തത്. കഴിഞ്ഞ മേയ് മുതൽ ഇവരെ ചൈനീസ് അധികൃതർ തടവിലാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഈ വർഷം ഫെബ്രുവരിയിൽ ഷാങ് ഷാൻ വുഹാനിലെത്തിയിരുന്നു. തുടർന്ന് കോവിഡ് ബാധിതരുടെ കുടുംബാംഗങ്ങൾക്ക് നേരിടേണ്ടിവരുന്ന പീഡനങ്ങളെക്കുറിച്ച് നിരവധി വാർത്തകൾ അവർ പുറത്തുവിട്ടിരുന്നു. പിന്നീട് മേയ് 14 മുതലാണ് ഇവരെ കാണാതായത്. തുടർന്ന് ജൂണിൽ ഇവരെ അറസ്റ്റ് ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു. ഇപ്പോൾ ഇവരെ പുഡോങ്ങിൽ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് ചൈനയിലെ മനുഷ്യാവകാശ പ്രവർത്തകരുടെ സന്നദ്ധ സംഘടന (സിഎച്ച്ആർഡി) പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button