COVID 19Latest NewsIndiaNewsInternational

ലോകത്തിൽ വച്ച് ഏറ്റവും സുരക്ഷിതമായ എയര്‍ലൈനുകൾ ; സെയ്ഫ് ട്രാവൽ ബാരോമീറ്റര്‍ അനുസരിച്ചുള്ള റേറ്റിംഗ് കാണാം

കൊച്ചി: ലോകത്തിൽ ഏറ്റവും സുരക്ഷിതമായ എയര്‍ലൈനുകളുടെ റേറ്റിങ്ങിൽ ഒന്നാമത് എത്തിയിരിക്കുകയാണ് എമിറേറ്റ്സ്. ഇത്തിഹാദ് ആണ് രണ്ടാം സ്ഥാനത്ത്.സിംഗപ്പുര്‍ എയര്‍ലൈന്‍സ്, ഐബീരിയ, വിസ്താര എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ ഉള്ളത്.

Read Also : കേരള സര്‍വകലാശാലയില്‍ വിരമിച്ച ഉദ്യോഗസ്ഥയ്ക്ക് പെന്‍ഷന്‍ പ്രായം വീണ്ടും ഉയര്‍ത്തി ; സി.പി.എം കുടുംബത്തിലെ അംഗമെന്ന പരിഗണനയെന്ന് ആരോപണം

അഞ്ചിൽ 4.4 സ്കോറുകളാണ് എമിറേറ്റ്സ് നേടിയിരിക്കുന്നത്. ഉപഭോക്താക്കളുടെ സൗകര്യവും സേവന മികവും ഉൾപ്പെടെയുള്ള 26-ഓളം മാനദണ്ഡങ്ങൾ പരിഗണിച്ചാണ് സ്കോര്‍.കൊവിഡ് കാലത്തും അതിനു ശേഷവും യാത്രക്കാരുടെ സുരക്ഷ പ്രധാനമായതിനാൽ കോംപ്ലിമെൻററി ഹൈജീൻ കിറ്റുകൾ ഉൾപ്പെടെ എമിറേറ്റ്സ് യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. ചെക്ക് ഇൻ ഡെസ്ക്കുകളിലും ഇമിഗ്രേഷൻ കൗണ്ടറുകളിലും ഒക്കെയുണ്ട് സുരക്ഷാ ക്രമീകരണങ്ങൾ. എല്ലാ 45 മണിക്കൂറുകൾ ഇടവെട്ടും ഉള്ള അണുനശീകരണവുമുണ്ട്.

കൊവിഡ് കാലത്ത് യാത്രക്കാര്‍ക്കായി ഇൻഷുറൻസ് ഏര്‍പ്പെടുത്തിയ ആദ്യ എയര്‍ലൈനുകളിൽ ഒന്നാണ് എമിറേറ്റ്സ്. 150,000 യൂറോ വരെയുള്ള ചെലവുകൾക്ക് 14 ദിവസത്തേയ്ക്ക് പ്രതിദിനം 100 യൂറോ വീതം ലഭിയ്ക്കും. യാത്രാ വേളയിൽ കൊവിഡ് സ്ഥിരീകരിച്ചാൽ ആണ് ഇൻഷുറൻസ് ലഭിയ്ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button