KeralaLatest NewsNews

കേരള സര്‍വകലാശാലയില്‍ വിരമിച്ച ഉദ്യോഗസ്ഥയ്ക്ക് പെന്‍ഷന്‍ പ്രായം വീണ്ടും ഉയര്‍ത്തി ; സി.പി.എം കുടുംബത്തിലെ അംഗമെന്ന പരിഗണനയെന്ന് ആരോപണം

തിരുവനന്തപുരം : കേരള സര്‍വകലാശാലയില്‍ നിന്ന് എട്ട് മാസം മുമ്പ് വിരമിച്ച ഉദ്യോഗസ്ഥയ്ക്ക് മുന്‍കാല പ്രാബല്യത്തോടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയെന്ന് പരാതി .മുന്‍കാല പ്രാബല്യത്തില്‍ മുഴുവന്‍ ശമ്പളത്തോടെയാണ് പുനര്‍നിയമനം നല്‍കിയത്. സി.പി.എം കുടുംബത്തിലെ അംഗമെന്ന പരിഗണയാണ് ചട്ടവിരുദ്ധ തീരുമാനത്തിന് പിന്നിലെന്ന് സര്‍വകലാശാല ജീവനക്കാരില്‍ ഒരു വിഭാഗം ആരോപിക്കുന്നു.

Read Also : സൂപ്പർസ്റ്റാർ രജനീകാന്ത് ബിജെപിയിലേക്കെന്ന് സൂചന ; ശനിയാഴ്ച അമിത്ഷായുമായി കൂടിക്കാഴ്ച നടത്തും

കേരള സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പോപ്പുലേഷന്‍ റിസര്‍ച്ച്‌ സെന്‍ററില്‍ നിന്നും മാര്‍ച്ചില്‍ വിരമിച്ച റിസര്‍ച്ച്‌ ഓഫീസര്‍ക്ക് പുനര്‍ നിയമനം നല്‍കാന്‍ വേണ്ടി വിരമിക്കല്‍ പ്രായം മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിക്കാനാണ് സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം പറ്റിയിരുന്നയാള്‍ക്കാാണ് ഈ ആനുകൂല്യം നല്‍കിയത്.

കേന്ദ്ര സര്‍ക്കാരിന്‍റെ പൂര്‍ണ സാമ്പത്തിക സഹായത്തിലാണ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. അതാത് സംസ്ഥാനങ്ങളിലെ സേവന വേതന ഘടനയാണ് സെന്‍ററിലെ ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ളത്. വിരമിക്കല്‍ പ്രായവും സംസ്ഥാന സര്‍ക്കാരിന് സമാനമായാണ് നിശ്ചയിച്ചിട്ടുള്ളത്. അത് അവഗണിച്ചാണ് ഇപ്പോള്‍ വിരമിക്കല്‍ പ്രായം 60 ആയി ഉയര്‍ത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button