Latest NewsNewsIndia

ബംഗാളിനെ ഗുജറാത്ത്​ ആക്കുമെന്ന് ബിജെപി; കലാപമായിരിക്കും ഉദ്ദേശിച്ചതെന്ന്​ തൃണമൂല്‍ കോണ്‍ഗ്രസ്​

ബംഗാളിന്റെ സാംസ്​കാരിക തനിമ നിലനിര്‍ത്തണമോ അതോ ഗുജറാത്തിനെ​പ്പോലെ കലാപ രാഷ്​ട്രീയ ഭൂമിയാക്കണമോയെന്ന്​ ജനങ്ങള്‍ തീരുമാനിക്കും''.

കൊല്‍ക്കത്ത: ബംഗാളിനെ ഗുജറാത്ത്​ ആക്കുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ്​ ഘോഷിന്റെ പ്രസ്​താവനക്കെതിരെ കലാപമായിരിക്കും ഉദ്ദേശിച്ചതെന്ന്​ തൃണമൂല്‍ കോണ്‍ഗ്രസ്​ നേതാവ്​ ഫിര്‍ഹാസ്​ ഹകിം തിരിച്ചടിച്ചു. ബി.ജെ.പി നേതാവ്​ ദിലീപ്​ ഘോഷ്​ പറഞ്ഞതിങ്ങനെ: ”ബിമന്‍ ബോസും ബുദ്ധദേബ്​ ഭട്ടാചാര്യയും അടക്കമുള്ള നേതാക്കള്‍ ആളുകളെ ഡോക്​ടര്‍മാരും എന്‍ജിനീയര്‍മാരുമാക്കുന്നതില്‍ നിന്നും തടഞ്ഞു. പകരം അവരെ ഗുജറാത്തിലേക്ക്​ തൊഴിലെടുക്കാന്‍ പോകുന്ന കുടിയേറ്റക്കാരാക്കി. ഇവിടെ ബി.ജെ.പി സര്‍ക്കാറുണ്ടാക്കിയാല്‍ ബംഗാളിനെ ഗുജറാത്താക്കും. ബംഗാളിനെ ഗുജറാത്താക്കുന്നുവെന്ന്​ മമത ഇടക്ക്​ ആരോപിക്കാറുണ്ട്​. അതെ ഞങ്ങള്‍ ബംഗാളിനെ ഗുജറാത്താക്കും. നമ്മുടെ കുട്ടികള്‍ക്ക്​ ഇനി ജോലിതേടി ഗുജറാത്തിലേക്ക്​ പോകേണ്ടി വരില്ല”

Read Also: ഇനി ഒറ്റയാൾ പോരാട്ടം; തിരഞ്ഞെടുപ്പ് ടെക്‌നിക്കുമായി പ്രിയങ്ക ഗാന്ധി

ഇതിന്​ മറുപടിയായി തൃണമൂല്‍ കോണ്‍ഗ്രസ്​ നേതാവും മന്ത്രിയുമായ ഫിര്‍ഹാസ്​ ഹകിം പറഞ്ഞതിങ്ങനെ: ”2002ല്‍ ഗുജറാത്ത്​ കലാപത്തില്‍ മരിച്ചത്​ 2,000ത്തോളം മനുഷ്യരാണ്​. നിങ്ങള്‍ ബംഗാളിനെ ഗുജറാത്താക്കുമെന്ന്​ പറയുമ്പോള്‍ ഇവിടുള്ളവര്‍ക്ക്​ കലാപഭൂമിയാക്കുമോയെന്ന ഭയമുണ്ട്​. ഞങ്ങള്‍ക്ക്​ ബംഗാളിനെ ഗുജറാത്ത്​ ആക്കേണ്ട. ഇത്​ രവീന്ദ്രനാഥ ​ടാഗോറിന്റെയും നസ്​റുലിന്റെയും നാടാണ്​​. ബംഗാളിന്റെ സാംസ്​കാരിക തനിമ നിലനിര്‍ത്തണമോ അതോ ഗുജറാത്തിനെ​പ്പോലെ കലാപ രാഷ്​ട്രീയ ഭൂമിയാക്കണമോയെന്ന്​ ജനങ്ങള്‍ തീരുമാനിക്കും”.

shortlink

Related Articles

Post Your Comments

Related Articles


Back to top button