KeralaLatest NewsNews

മുസ്ലീംലീഗില്‍ പ്രതിസന്ധി : എം.സി.ഖമറുദ്ദീന് പിന്നാലെ അറസ്റ്റിലായ ഇബ്രാഹിം കുഞ്ഞാലികുട്ടിയുടെ വിശ്വസ്തന്‍… കെ.എം. ഷാജി എം.എല്‍.എയുടെ അറസ്റ്റും ഉണ്ടായേക്കും… ഇപ്പോള്‍ സിപിഎമ്മും ലീഗും സമാസമം

കൊച്ചി: യുഡിഎഫിന്റെ ഘടകകക്ഷിയായ മുസ്ലിംലീഗില്‍ പ്രതിസന്ധി ഉടലെടുക്കുന്നു. എം സി ഖമറുദ്ദീന് പിന്നാലെ ഇബ്രാഹിംകുഞ്ഞും അറസ്റ്റിലായതോടെ മുസ്ലീം ലീഗ് നേതാക്കളുടെ നെഞ്ചിടിപ്പ് ഏറുകയാണ്. പ്ലസ് ടു അഴിമതി കേസില്‍ ആരോപണ വിധേയനായ കെ എം ഷാജിയാണ് അന്വേഷണ ഏജന്‍സികളുടെ അടുത്ത ഉന്നം.

Read Also : അറബിക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത; കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ സര്‍ക്കാരിനെതിരെയുളള അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്നും ലീഗ് നേതാക്കളെ പിന്നോട്ട് വലിക്കുന്നത് ഈ ബോദ്ധ്യം തന്നെയാണ്. ലീഗിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയും വലിയ പ്രതിസന്ധിയില്‍ പാര്‍ട്ടി ചെന്നുപെട്ടിരിക്കുന്നത്.

എം കെ മുനീറും നാലകത്ത് സൂപ്പിയും അടക്കമുളള ലീഗ് നേതാക്കള്‍ അഴിമതിയാരോപണങ്ങള്‍ നേരിട്ടിരുന്നുവെങ്കിലും ഇത്രയും ഗുരുതരമായ കേസ് മന്ത്രിയായിരുന്ന ഒരു നേതാവിനെതിരെ ഉണ്ടാകുന്നത് ഇതാദ്യമായാണ്. തന്റെ വിശ്വസ്തരായ ഖമറൂദ്ദീനും ഇബ്രാഹിംകുഞ്ഞും അറസ്റ്റിലായത് കുഞ്ഞാലിക്കുട്ടിയെ ചെറുതായൊന്നുമല്ല അസ്വസ്ഥനാക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നില്‍ക്കെയുളള രണ്ട് അറസ്റ്റും നിയമസഭ തിരഞ്ഞെടുപ്പ് നയിക്കാന്‍ നില്‍ക്കുന്ന അദ്ദേഹത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.

തുടര്‍ച്ചയായി നാല് തവണ നിയമസഭയിലേക്ക് ഇബ്രാഹിം കുഞ്ഞല്ലാതെ മറ്റൊരു പേര് കൊച്ചി മേഖലയില്‍ നിന്ന് ലീഗ് പരിഗണിച്ചേയില്ല എന്നത് പാര്‍ട്ടിക്കത്തൈ അദ്ദേഹത്തിന്റെ സ്വാധീനം വ്യക്തമാക്കുന്നു. 2005ല്‍ രണ്ടാം വട്ടം ഐസ്‌ക്രീം കേസ് വിവാദമായപ്പോള്‍ ഗതികെട്ട് കുഞ്ഞാലിക്കുട്ടിക്ക് രാജി വയ്‌ക്കേണ്ടി വന്നിരുന്നു. അന്ന് ആ കസേരയിലിരിക്കാന്‍ കുഞ്ഞാലിക്കുട്ടി തിരഞ്ഞെടുത്തത് ആദ്യമായി നിയമസഭയിലെത്തിയ ഇബ്രാഹി കുഞ്ഞിനെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button