Latest NewsNewsInternational

ഐഫോൺ വാങ്ങാൻ വൃക്ക വിറ്റ യുവാവിന് നേരിടേണ്ടി വന്നത് വൻ ദുരന്തം

ആഴ്ചകൾക്ക് മുൻപാണ് ആപ്പിളിന്റെ പുതിയ ഐഫോൺ 12 പുറത്തിറങ്ങിയത്. പുതിയ ഐഫോൺ സവിശേഷതകളെക്കുറിച്ച് ചർച്ചചെയ്യുമ്പോൾ ഉപഭോക്താക്കളിൽ വലിയൊരു വിഭാഗം അതിന്റെ ഭീമമായ വിലയെ കുറിച്ച് ആശങ്കപ്പെടുന്നുണ്ട്. പുതിയ ഹാൻഡ്സെറ്റ് പുറത്തിറങ്ങിയപ്പോഴും ചിലർ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചിട്ടിരുന്നു, ‘ ഐഫോൺ 12 വാങ്ങാൻ കിഡ്നി വിൽക്കേണ്ടിവരും’. എന്നാൽ വർഷങ്ങൾക്ക് മുൻപ് ഐഫോൺ വാങ്ങാൻ കിഡ്നി വിറ്റവരുണ്ട് എന്നത് വസ്തുതയാണ്.

ഐഫോണും ഐപാഡും വാങ്ങാനായി അന്ന് വൃക്ക നീക്കം ചെയ്ത യുവാവിന്റെ അവസ്ഥ ഇന്ന് പരിതാപകരമാണ്. 2011 ൽ 17 വയസുകാരനായിരുന്നു വാങ് ഷാങ്‌കുൻ എന്ന ചൈന സ്വദേശിയാണ് ഇത്തരത്തിൽ ഒരു സാഹസം കാണിച്ചത്. ഇന്ന് വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് എല്ലാ ദിവസവും ഡയാലിസിസ് ചെയ്താണ് ഈ യുവാവ് ജീവൻ നിലനിർത്തുന്നത്.

ഐഫോണ്‍ വാങ്ങാനായി സ്വന്തം കിഡ്‌നി വിറ്റ യുവാവിന് അതില്‍ നിന്നുമേറ്റ അണുബാധയെ തുടര്‍ന്നാണ് രണ്ടാമത്തെ കിഡ്‌നിയും തകരാറിലായത്. ഇപ്പോള്‍ രണ്ടു കിഡ്‌നിയും തകരാറിലാണ്. ഷാങ്‌കുൻ ദിവസവും ഡയാലിസിസിന് വിധേയനാകേണ്ട അവസ്ഥയാണിപ്പോള്‍. ഓണ്‍ലൈന്‍ ചാറ്റ് റൂം വഴിയാണ് യുവാവ് അവയവ വില്‍പ്പനയ്ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്തത്. എന്നാല്‍ ശസ്ത്രക്രിയയുടെ ഭാഗമായി ശരീരത്തിലുണ്ടായ മുറിവുകള്‍ ഉണങ്ങാതായതോടെ അവ കടുത്ത അണുബാധയ്ക്ക് കാരണമാവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button