Latest NewsNewsIndia

പശ്ചിമ ബംഗാളിനെ കൈപ്പിടിയിലൊതുക്കാന്‍ അമിത് ഷാ നേരിട്ട് രഗത്തിറങ്ങുന്നു…. അമിത് ഷായുടെ ഇടപെടലിനെ ആശങ്കയോടെ നോക്കി കണ്ട് മമതാ ബാനര്‍ജിയും

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിനെ കൈപ്പിടിയിലൊതുക്കാന്‍ അമിത് ഷാ നേരിട്ട് രഗത്തിറങ്ങുന്നു.അമിത് ഷായുടെ ഇടപെടലിനെ ആശങ്കയോടെ നോക്കി കണ്ട് മമതാ ബാനര്‍ജിയും.  ബീഹാറിലെ വിജയത്തിന് ശേഷം ഭരണം പിടിച്ചെടുക്കാന്‍ ബി.ജെ.പി ലക്ഷ്യമിടുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് പശ്ചിമ ബംഗാള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാകും പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ മുന്നില്‍ നിന്ന് നയിക്കുക. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇതിനോടകം തന്നെ ആഭ്യന്തരമന്ത്രി അമിത്ഷാ സംസ്ഥാനത്ത് നിരവധി തവണ സന്ദര്‍ശനം നടത്തി.

read also : കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് മെഡിക്കല്‍ സീറ്റുകളില്‍ സംവരണം :  മഹാമാരിയോട് പൊരുതി മരിച്ചവരെ മറക്കാതെ കേന്ദ്ര സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാരിന്റെ വികസന നയങ്ങളാകും പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. വരുന്ന മേയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും അടിസ്ഥാന പ്രവര്‍ത്തനങ്ങളും പാര്‍ട്ടി ബൂത്ത് തലത്തില്‍ വിഭജിച്ച് നല്‍കിയിരിക്കുകയാണ്. ബംഗാളിലെ 294 നിയമസഭാ സീറ്റുകളെ അഞ്ച് മേഖലകളായി തിരിച്ചാണ് ബി.ജെ.പി തിരഞ്ഞെടുപ്പ് പരിപാടികള്‍ ഏകോപിപ്പിച്ചിരിക്കുന്നത്. ഓരോ മേഖലയിലും ഒരോ ദേശീയ നേതാവിന് തിരഞ്ഞെടുപ്പ് പരിപാടികളുടെ ചുമതലയും നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button