Latest NewsNewsBollywoodEntertainment

ഡ്രൈവര്‍ക്കും സ്റ്റാഫ് അംഗങ്ങള്‍ക്കും കോവിഡ്, ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ഖാന്‍ ഐസൊലേഷനില്‍

ന്യൂഡല്‍ഹി: ഡ്രൈവര്‍ക്കും രണ്ട് സ്റ്റാഫ് അംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ ഐസൊലേഷനില്‍ പ്രവേശിച്ചു. കോവിഡ് സ്ഥിരീകരിച്ച ഡ്രൈവറെയും സ്ഥാഫ് അംഗങ്ങളെയും ബോംബെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനാല്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ആണ് സല്‍മാന്‍ ഐസൊലേഷനില്‍ പ്രവേശിച്ചത്.

നടനെ കൂടാതെ കുടുംബാംഗങ്ങളും 14 ദിവസമായി പരസ്പരം അകന്നു നില്‍ക്കുകയായിരുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ ‘ബിഗ് ബോസ് 14’ ന്റെ വാരാന്ത്യ എപ്പിസോഡുകള്‍ക്കായി സല്‍മാന്‍ ഖാന്‍ എത്തുമോ എന്ന ചോദ്യം ഉയര്‍ന്നു വരുന്നുണ്ട്. ഔദ്യോഗികമായി ഇതുവരെ പരിപാടിയുടെ നിര്‍മ്മാതാക്കള്‍ ഒന്നും അറിയിച്ചിട്ടില്ല.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, സല്‍മാന്‍ ‘രാധെ: യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചിരുന്നു. മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ മാസങ്ങളോളം സല്‍മാന്‍ കുടുംബത്തോടും അടുത്ത സുഹൃത്തുക്കളോടും ഒപ്പം പന്‍വേല്‍ ഫാംഹൗസില്‍ താമസിച്ചു. ഈ കാലയളവില്‍ ‘പ്യാര്‍ കരോന’, ‘തെരേ ബിന’, ‘ഭായ് ഭായ്’ എന്നീ മൂന്ന് സംഗീത വീഡിയോകളും അദ്ദേഹം ചിത്രീകരിച്ചു.

അതേസമയം, ബിഗ് ബോസ് 14 ന്റെ തിരക്കിലാണ് സല്‍മാന്‍ ഖാന്‍. ‘രാധെ: യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായ്’, ‘കബി ഈദ് കഭി ദീപാവലി’ എന്നിവയാണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന സിനിമകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button