Latest NewsNewsInternational

30 മിനിറ്റിനുള്ളിൽ കോവിഡ് ഫലം അറിയാം; ടെസ്റ്റിന് എഫ്ഡിഎ അംഗീകാരം

എന്നാൽ വീടുകളില്‍ നടത്തുന്ന കോവിഡ് ടെസ്റ്റ് ഫലം അറിയിക്കേണ്ട ഉത്തരവാദിത്വം ഡോക്ടര്‍മാര്‍ക്കാണ്.

വാഷിംഗ്ടണ്‍ ഡിസി: കോവിഡ് 19 ടെസ്റ്റ് വീടുകളില്‍ സ്വയം നടത്തുന്നതിന് ആദ്യമായി ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അനുമതി നല്‍കി. മുപ്പതു മിനിട്ടിനുള്ളില്‍ റാപിഡ് കൊറോണ വൈറസ് ടെസ്റ്റിന്‍റെ ഫലം ലഭിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. ഹെല്‍ത്ത് കെയര്‍ ഫെസിലിറ്റികളിലോ, ടെസ്റ്റിംഗ് സെന്‍ററുകളിലോ പോകാതെ തന്നെ വീടുകളില്‍ തന്നെ എല്ലാവരുടെയും ടെസ്റ്റ് നടത്തുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Read Also: “കോവിഡ് വാക്‌സിനിൽ സൂക്ഷ്മമായ ഇലക്‌ട്രോണിക് ചിപ്പ് കലര്‍ത്തിയിട്ടുണ്ട് ; ഉപയോഗിച്ചാൽ ശരീരത്തില്‍ പച്ച കുത്തിയ പോലെ കാണപ്പെടും” : സുന്ദര്‍ സെല്‍വരാജ

എന്നാൽ വീടുകളില്‍ നടത്തുന്ന കോവിഡ് ടെസ്റ്റ് ഫലം അറിയിക്കേണ്ട ഉത്തരവാദിത്വം ഡോക്ടര്‍മാര്‍ക്കാണ്. ലുസിറ ഹെല്‍ത്തിനാണ് (കലിഫോര്‍ണിയ) സിംഗിള്‍ യൂസ് ടെസ്റ്റ് കിറ്റ് വിതരണം ചെയ്യുന്നതിന് അടിയന്തര അനുമതി നല്‍കിയിരിക്കുന്നത്. മരുന്ന് ലഭിക്കണമെങ്കില്‍ ഡോക്ടറുടെ പ്രിസ്ക്രിപ്ഷന്‍ വേണമെന്നതാണ് നിബന്ധന. നിരവധി ഫാര്‍മസിക്യൂട്ടിക് കമ്ബനികള്‍ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചിട്ടുണ്ടെങ്കിലും ലൂസിറാക്ക് മാത്രമാണ് എഫ്ഡിഎ അനുമതി നല്‍കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button