Latest NewsNewsIndia

ബിഹാര്‍ വിദ്യാഭ്യാസമന്ത്രി രാജിവെച്ചു; രാജി സത്യപ്രതിജ്ഞ ചെയ്ത് മൂന്നാം ദിവസം

പട്ന : സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ദിവസങ്ങള്‍ക്കകം ബിഹാറില്‍ മന്ത്രി രാജിവച്ചു. നിതീഷ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി മേവാലാല്‍ ചൗധരിയാണ് രാജിവെച്ചത്. അഴിമതി ആരോപണത്തെതുടര്‍ന്നാണ് രാജി. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ രാജി.

അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മേവാലാലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരേ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം സ്വയം സ്ഥാനമൊഴിഞ്ഞത്.ജെ.ഡി.യു അംഗമായ മേവാലാല്‍ ചൗധരി താരാപുര്‍ മണ്ഡലത്തില്‍നിന്നാണ് നിയമസഭയിലെത്തിയത്. നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ സ്ഥാനം ലഭിക്കുകയും ചെയ്തു.

അതേസമയം അഴിമതി ആരോപണങ്ങള്‍ നേരിടുന്നയാളെ വിദ്യാഭ്യാസ മന്ത്രിയാക്കിയതില്‍ ആര്‍.ജെ.ഡി. ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button