Latest NewsKeralaNews

അമ്മ സംഘടനയില്‍ നിന്ന് ബിനീഷ് കോടിയേരിയെ പുറത്താക്കുന്നത് സംബന്ധിച്ച് ചേരി തിരിവ് : ബിനീഷിന് ശക്തമായ പിന്തുണയുമായി ഗണേഷ്-മുകേഷ് സഖ്യം… ബിനീഷിനെ ഇരുവര്‍ക്കും ഭയം ?

കൊച്ചി : കള്ളപ്പണം വെളുപ്പിക്കല്‍, മയക്കുമരുന്ന് എന്നീ കേസുകളില്‍ കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്ത് ബിനീഷ് കോടിയേരിയെ താര സംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യം ഉയരുന്നു. എന്നാല്‍ ബിനീഷിനെ പുറത്താക്കുന്നത് സംബന്ധിച്ച് ചേരി തിരിവ്. ബിനീഷിന് ശക്തമായ പിന്തുണയുമായി ഗണേഷ്-മുകേഷ് സഖ്യം രംഗത്ത് വരികയായിരുന്നു. ബിനീഷിനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് എക്‌സിക്യുട്ടീവ് യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. ആവശ്യത്തെ മുകേഷും ഗണേഷ്‌കുമാറും എതിര്‍ത്തു.

Read Also : സ്വപ്നയുടെ ശബ്ദത്തിനിടയ്ക്കു മൂളുന്ന പുരുഷ ശബ്ദം വലിയ ട്വിസ്റ്റ് … മലയാളം അറിയാത്ത സ്വപ്‌ന സംസാരിച്ചത് കൃത്യമായ മലയാളത്തില്‍ …സ്വപ്‌നയുടെ ശബ്ദരേഖ സിപിഎമ്മിന് പാരയാകുന്നു … പരിശോധനയ്ക്ക് കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികള്‍…. മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടര്‍ക്കും ശനിദശ

അതേസമയം, ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റും. എന്‍.സി.ബി കസ്റ്റഡി നീട്ടി ചോദിച്ചില്ല. വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കി.

ബെംഗളൂരു ലഹരി ഇടപാടിന്റെ മറവില്‍ കള്ളപണം വെളുപ്പിച്ച കേസില്‍ ബിനീഷ് കോടിയേരിയുടെ ബെനാമിയെന്ന് സംശയിക്കുന്ന കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരായി. നോട്ടീസ് കിട്ടിയതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button