Latest NewsNewsInternational

2020 ലെ ബുക്കര്‍ പുരസ്​കാരം പ്രഖ്യാപിച്ചു

ലണ്ടന്‍: 2020ലെ ബുക്കര്‍ പുരസ്​കാരം പ്രഖ്യാപിച്ചു. സ്​കോട്ടിഷ്​ എഴുത്തുകാരന്‍ ഡഗ്ലസ്​ സ്​റ്റുവാര്‍ട്ടിനാണ് പുരസ്‌കാരം. അദ്ദേഹത്തി​ന്റെ ‘ഷഗ്ഗീ ബെയിന്‍’ എന്ന നോവലിനാണ്​ പുരസ്​കാരം.

Read Also : ഇന്ത്യയുടെ കോവാക്സിന്‍ മൂന്നാംഘട്ട പരീക്ഷണം ഇന്ന് ആരംഭിക്കും : ആദ്യ ഡോസ് ആരോഗ്യമന്ത്രിക്ക്

‘ഞാന്‍ എപ്പോഴും ഒരു എഴുത്തുകാരനാകാന്‍ ആഗ്രഹിക്കുന്നു, ഇത്​ എ​െന്‍റ സ്വപ്​നങ്ങള്‍ സാക്ഷാത്​കരിക്കുന്നു… ഇത് എന്റെ ജീവിതം മുഴുവന്‍ മാറ്റിമറിക്കും​’ -സ്​റ്റുവാര്‍ട്ട്​ പറഞ്ഞു.സ്​റ്റുവാര്‍ട്ടിന്റെ കുട്ടിക്കാലത്തുനിന്ന്​ പ്രചോദനം ഉള്‍ക്കൊണ്ട്​ 1980ലെ ഒരു വര്‍ക്കിങ്​ ക്ലാസ്​ കുടുംബത്തിന്റെ കഥയാണ്​ ഷഗ്ഗീ ബെയിന്‍ പറയുന്നത്.

ന്യൂയോര്‍ക്കിലാണ്​ 44 കാരനായ സ്​റ്റുവാര്‍ട്ട് താമസിക്കുന്നത്​. കോവിഡ്​ 19നെ തുടര്‍ന്ന്​ ഓണ്‍​ലൈ നിലൂടെയായിരുന്നു പുരസ്​കാര പ്രഖ്യാപനം. 50,000 പൗണ്ട്​ ആണ്​ പുരസ്​കാര തുക.ആറുപേരാണ്​ പുരസ്​കാരത്തി​ന്​​ അവസാന ഘട്ടത്തിലെത്തിയത്​. ബുക്കര്‍ പ്രൈസ്​ നേടുന്ന രണ്ടാമത്തെ സ്​കോട്ട്​ലന്‍ഡുകാരനാണ്​ ഡഗ്ലസ് സ്​റ്റുവാര്‍ട്ട്​​.

shortlink

Post Your Comments


Back to top button