KeralaLatest NewsNews

ഗുണ്ടാ മാഫിയകളുമായി ബന്ധം; കെ.പി. യോഹന്നാനെതിരെ സിബിഐ അന്വേഷണം ഉണ്ടായേക്കാം

ആദായ നികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് സിബിഐ നടപടി തുടങ്ങുമെന്നാണ് സൂചന.

തിരുവല്ല: ആറായിരം കോടി അനധികൃത വിദേശ സഹായം കൈപ്പറ്റിയ സംഭവത്തില്‍ ബിഷപ്പ് കെ.പി. യോഹന്നാന്റെ ബിലീവേഴ്സ് ചര്‍ച്ചിനെതിരെ സിബിഐ അന്വേഷണം വന്നേക്കും. നിലവില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി ക്രമങ്ങള്‍ തുടരുന്നതിനു പിന്നാലെയാണ് സിബിഐ അന്വേഷണ സാധ്യതയും സഭയെ വെട്ടിലാക്കുന്നത്.

എന്നാൽ സഭയിലെ പ്രധാനിയായ പുരോഹിതന്റെ രാഷ്ട്രീയ, ഗുണ്ടാ മാഫിയകളുമായുള്ള ബന്ധവും സിബിഐ അന്വേഷണത്തിന്റെ സാധ്യതകള്‍ക്ക് ആക്കം കൂട്ടുന്നു. വിദേശനാണ്യ വിനിമയ നിയന്ത്രണ, വിദേശ സംഭാവന നിയന്ത്രണ ചട്ടങ്ങള്‍ എന്നിവ ലംഘിച്ചു നടത്തിയ ക്രമക്കേടുകള്‍ ഒന്നൊന്നായി പുറത്തുവരുകയാണ്. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആര്‍എ) സെക്ഷന്‍(40) അനുസരിച്ച്‌ ഒരു കോടി രൂപയിലേറെയുള്ള ക്രമക്കേടുകള്‍ സിബിഐ അന്വേഷിക്കണമെന്നാണ് വ്യവസ്ഥ. അതനുസരിച്ച്‌ സിബിഐയും അന്വേഷണത്തിന് എത്തുമെന്ന് സൂചനയുണ്ട്. ആദായ നികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് സിബിഐ നടപടി തുടങ്ങുമെന്നാണ് സൂചന.

Read Also: ഒടുവിൽ രണ്ടില ചിഹ്നം കരസ്ഥമാക്കി ജോസ് കെ മാണി; പിജെ ജോസഫിന്റെ ഹർജി തള്ളി

കഴിഞ്ഞ ദിവസങ്ങളിലായി ആദായ നികുതി വകുപ്പ് ബിലീവേഴ്സ് ചര്‍ച്ച്‌ സ്ഥാപനങ്ങളില്‍ റെയ്ഡ് തുടങ്ങിയത്തിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണ കേസിന്റെ ചുരുളഴിഞ്ഞത്. നാലു ദിവസത്തെ റെയ്ഡ് അവസാനിപ്പിച്ച്‌ ഒമ്ബതിന് സംഘം മടങ്ങി. ഓഫീസിലെ പല മുറികളും സീല്‍ ചെയ്താണ് സംഘം മടങ്ങിയത്. സംഭവത്തില്‍ നേരിട്ട് ഹാജരാകാന്‍ ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചതിന് പിന്നാലെ സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് കെ.പി. യോഹന്നാന്‍ കത്ത് നല്‍കിയിരുന്നു. സഭയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളുകള്‍, കോളേജുകള്‍, ട്രസ്റ്റുകളുടെ ഓഫീസുകള്‍ എന്നിവിടങ്ങളിലും ബിഷപ്പ് കെ.പി. യോഹന്നാന്റെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി. പരിശോധന നടത്തിയ സ്ഥാപനങ്ങളില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണവും സാമ്ബത്തിക ഇടപാടിനെക്കുറിച്ച്‌ അടക്കമുള്ള വിവിധ രേഖകളും കണ്ടെത്തിയിരുന്നു. വിദേശത്ത് നിന്ന് സാമ്ബത്തിക സഹായം സ്വീകരിച്ചതില്‍ സ്ഥാപനം സമര്‍പ്പിച്ച കണക്കുകളില്‍ വൈരുദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button