COVID 19Latest NewsNewsInternational

ഹിമാചൽ പ്രദേശിലെ ഒരു ഗ്രാമത്തിൽ ഒരാൾക്കൊഴികെ എല്ലാവർക്കും കോവിഡ്​

മനാലി: ഹിമാചൽ പ്രദേശിലെ ഒരു ഗ്രാമത്തിൽ ഒരാൾക്കൊഴികെ എല്ലാവർക്കും കൊറോണ വൈറസ് ​ രോഗം സ്ഥിരീകരിച്ചു. ലാഹൗൾ താഴ്​വരയിലെ തോറങ്​ ഗ്രാമവാസികൾക്കാണ്​ കൂട്ടത്തോടെ കോവിഡ്​ പോസിറ്റീവ് ആയിരിക്കുന്നത്. എന്നാൽ അതേസമയം, 52കാരനായ ഭൂഷൺ താക്കൂറിന്​ മാത്രം കോവിഡ്​ പരിശോധന ഫലം നെഗറ്റീവായിരിക്കുന്നത്.

കുറച്ചുദിവസങ്ങൾക്ക്​ മുമ്പ്​ ഗ്രാമവാസികളെല്ലാം ചേർന്ന്​ മതപരമായ ചടങ്ങുകളിൽ പ​ങ്കെടുത്തിരുന്നു. ഇതോടെ സാമൂഹിക വ്യാപനം സംഭവിക്കുകയും കോവിഡ്​ വ്യാപിക്കുകയുമായിരുന്നു ഉണ്ടായത്. രണ്ടുദിവസം മുമ്പ്​ ഗ്രാമവാസികൾ എല്ലാവരും കോവിഡ്​ പരിശോധനക്ക്​ വിധേയമാകുകയായിരുന്നു.

തോറങ്​ ഗ്രാമവാസികളിൽ ഭൂരിഭാഗവും ശൈത്യകാലം തുടങ്ങിയതോടെ കുളുവിലേക്ക്​ കുടിയേറിയിരുന്നു. 42 പേർ മാത്രമാണ്​ ഗ്രാമത്തിലുണ്ടായിരുന്നത്​.

കോവിഡ്​ സ്​ഥിരീകരിക്കാത്ത ഭൂഷൺ നിലവിൽ നിരീക്ഷണത്തിൽ കഴിയുകയാണ്​. വീട്ടിലെ പ്രത്യേക മുറിയിൽ സ്വയം തയാറാക്കിയ ഭക്ഷണം കഴിച്ച്​ കഴിഞ്ഞുകൂടുകയാണ്​ ഇദ്ദേഹം. ഇടക്കിടെ കൈകൾ അണുവിമുക്തമാക്കുകയും മാസ്​ക്​ ധരിക്കുകയും പൊതു സ്​ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുകയും ചെയ്യുമായിരുന്നുവെന്ന്​ അദ്ദേഹം പറഞ്ഞു. ഭൂഷന്റെ കുടുംബത്തിലെ അഞ്ചുപേർക്ക്​ കോവിഡ്​ പോസിറ്റീവാണ്​.

എന്നാൽ അതേസമയം, താഴ്​വരയിൽ കോവിഡ്​ വ്യാപിച്ചതോടെ വിനോദസഞ്ചാരികൾക്ക്​ കർശന നിയന്ത്രണം​ നൽകിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button