KeralaLatest NewsNews

വിൽപ്പന മരവിപ്പിച്ച ജവാൻ റമ്മിൽ പൊടിപടലങ്ങളും ; മദ്യം നശിപ്പിച്ച് കളയാൻ തീരുമാനം

ആലപ്പുഴ : ജവാൻ റമ്മിൽ ഇഥൈൽ ആൽക്കഹോളിന്റെ കുറവ് കണ്ടെത്തിയതിനെ തുടർന്ന് ജൂലൈയിൽ വിൽപനയ്‌ക്കെത്തിച്ച മൂന്ന് ബാച്ച് മദ്യത്തിന്റെ വിൽപന മരവിപ്പിച്ചിരുന്നു.ആൽക്കഹോളിന്റെ അളവ് 42.86 ൽ നിന്ന് 40 ൽ താഴെ അളവിലേക്ക് പോയതോടെയാണ് മുപ്പതിനായിരം ലിറ്റർ മദ്യത്തിന്റെ വിൽപന മരവിപ്പിച്ചത്.

Read Also : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നിരവധി ഒഴിവുകള്‍ ; ഇപ്പോൾ അപേക്ഷിക്കാം

ജവാൻ റമ്മിൽ ഈഥൈൽ ആൽക്കഹോളിന്റെ കുറവും പൊടിപടലങ്ങളും കണ്ടെത്തിയതിനെ തുടർന്ന് ആലപ്പുഴ ജില്ലയിൽ മരവിപ്പിച്ചത് 1188 ലീറ്റർ റം. 245, 246 ബാച്ചുകളിൽ ഉള്ള മദ്യമാണ് ജില്ലയിൽ‌ എത്തിയത്.132 കെയ്സുകളാണ് ഉണ്ടായിരുന്നത്. ഇതിൽ വെയർ ഹൗസിൽ 105 കേസും ചേർത്തല മുഹമ്മ ബവ്റിജസ് ഔ‌ട്‌ല‌റ്റുകളിലായി 27 കെയ്സ് മദ്യവും ഉണ്ടായിരുന്നു.

രു കേസിൽ 9 ലീറ്റർ മദ്യമാണ് ഉള്ളത്. ഇത്തരത്തിൽ വെയർ ഹൗസിൽ 945 ലീറ്ററും ബവ്റിജസുകളിലായി 243 ലീറ്റർ മദ്യവുമാണ് ഉണ്ടായിരുന്നത്. ജില്ലയിൽ ഈ മദ്യം വിറ്റഴിച്ചിരുന്നില്ല. മദ്യം എത്തിയപ്പോൾ തന്നെ വിവരം അറിഞ്ഞിരുന്നതിനാൽ ഇവ മാറ്റി വയ്ക്കുകയായിരുന്നു എന്ന് ജില്ല ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ കെ.കെ.അനിൽകുമാർ അറിയിച്ചു. ഇത് അതത് സ്ഥലങ്ങളിൽ തന്നെ സൂക്ഷിച്ചിട്ടുണ്ട് ഇവ നശിപ്പിച്ച് കളയുമെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button