Latest NewsKeralaNattuvarthaNews

മദ്യപാനികൾ കാത്തിരുന്ന സന്തോഷ വാർത്ത: ജവാന്‍ റം ഉടനെത്തും

തിരുവനന്തപുരം: സ്പിരിറ്റ്‌ മോഷണത്തെത്തുടർന്ന് പ്രതിസന്ധിയിലായ ജവാന്‍ മദ്യ നിര്‍മ്മാണം ഉടന്‍ പുനരാരംഭിക്കും. തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സില്‍ റം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് എക്‌സൈസ് കമ്മിഷ്ണറാണ് ഉത്തരവിട്ടത്. മദ്യപാനികളെ ഏറെ നിരാശപ്പെടുത്തിയ ഒന്നായിരുന്നു ജവാൻ ഇല്ലാത്ത വിദേശമദ്യ ഷോപ്പുകൾ.

Also Read:രാജ് കുന്ദ്രക്കെതിരെ പരാതി നൽകിയവരിൽ ഈ പ്രമുഖ നടിയും

കുറഞ്ഞ വിലയിൽ കൂടുതൽ ലഭിക്കുന്നത് കൊണ്ട് തന്നെ ജവാൻ റമ്മിനെ ആശ്രയിച്ചിരുന്നത് അധികവും സാധാരണക്കാരായിരുന്നു. അതുകൊണ്ട് തന്നെ ഉൽപ്പാദനം നിർത്തിവച്ചത് ഏറ്റവുമധികം ബാധിച്ചതും ദിവസവേതനക്കാരായ മദ്യപാനികളെയാണ്. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് റം ഉല്‍പ്പാദനം പുനരാരംഭിക്കുന്നതിനുളള അനുമതി കേരള ബിവറേജസ് കോര്‍പ്പറേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സിനു കൈമാറിയത്.

പുതിയ മദ്യം ഉൽപ്പാദിപ്പിക്കുന്നതിന് മുന്നോടിയായി മുൻപ് തയ്യാറാക്കിയിരുന്ന 1.75 ലക്ഷം ലിറ്റര്‍ മദ്യം മറ്റൊരു ടാങ്കിലേക്ക് മാറ്റും. ശേഷം ഈ ടാങ്ക് വൃത്തിയാക്കും. പൊടി പടലങ്ങള്‍ കണ്ടെത്തിയ മദ്യം വീണ്ടും അരിച്ചെടുക്കും. സാമ്പിള്‍ തിരുവനന്തപുരം കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കും. മനുഷ്യ ഉപഭോഗത്തിനു പാകമെന്ന് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ബോട്ടിലിങ് അനുവദിക്കുകയുളളുവെന്ന് എക്‌സൈസ് കമ്മിഷ്ണറുടെ ഓഫിസ് വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button