Latest NewsNewsIndia

വൈഷ്‌ണോ ദേവി ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി

ശ്രീനഗർ: ജമ്മു കാശ്മീരിലെ കത്രയിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിരിക്കുന്നു. നാഗ്രോട്ട ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കുകയുണ്ടായത്.

ജമ്മു-ശ്രീനഗർ ദേശീയപാതയിൽ നാഗ്രോട്ടയ്ക്കടുത്താണ് ഇന്ത്യൻ സൈന്യം നാല് ജയ്‌ഷെ മുഹമ്മദ് തീവ്രവാദികളെ വധിക്കുകയുണ്ടായി. തീവ്രവാദികള്‍ ട്രക്കിൽ കാശ്മീരിലേക്ക് പോകവേയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. വ്യാഴാഴ്‌ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു ഏറ്റുമുട്ടൽ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button