Latest NewsNewsCrime

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം; പിതാവ് അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ തളിപറമ്പിൽ പീഡനക്കേസിൽ പിതാവ് പോലീസ് പിടിയിൽ. പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിമാത്താവളത്തിൽ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഖത്തറിൽ നിന്ന് കണ്ണൂരിൽ എത്തിയപ്പോഴാണ് അറസ്റ്റ്. ലോക്ഡൗണിന് തൊട്ടുമുമ്പാണ് പ്രതി മകളെ പീഡിപ്പിച്ചത്. ഇതിന് ശേഷം ഇയാൾ വിദേശത്തേക്ക് കടന്നിരുന്നു. കഴിഞ്ഞ മാസം ശാരീരിക അസ്വസ്തകൾ പ്രകടിപ്പിച്ചപ്പോഴാണ് കുട്ടി ആറ് മാസം ഗർഭിണിയാണെന്ന് അറിയുന്നത്. മകളെ ഭീഷണിപ്പെടുത്തി കുറ്റം ബന്ധുവായ പത്താം ക്ലാസുകാരനിൽ കെട്ടിവെക്കാനും പിതാവ് ശ്രമം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button