WeirdFunny & Weird

ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ല; മോഷണ കേസിൽ പിടിക്കപ്പെട്ടപ്പോൾ പോസ്റ്റിന് പിന്നിൽ ഒളിച്ച് കുട്ടിയാന

രാത്രിയിൽ ആരും അറിയാതെ കരിമ്പിൻപാടത്തേക്ക് ഇറങ്ങുമ്പോൾ മോഷണ കേസിൽ പിടിക്കപ്പെടുമെന്ന്  ആ കുട്ടിയാന ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. . നല്ല രുചിയിൽ ഇങ്ങനെ കരിമ്പ് കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു കൂട്ടം മനുഷ്യർ ലൈറ്റുമടിച്ച് വരുന്നത്. ഒന്നും നോക്കിയില്ല തൊട്ടടുത്തുള്ള പോസ്റ്റിന് പിന്നിൽ തന്നെ ഒളിച്ചിരുന്നു. പോസ്റ്റിന് പിന്നിൽ ഒളിച്ചാൽ ആരും കാണില്ലെന്നായിരുന്നു കുട്ടിയാന മനസിൽ വിചാരിച്ചത്. ഏതായാലും മോഷണം കൈയോടെ പിടിച്ചതിന്‍റെ ജാള്യതയിൽ പോസ്റ്റിന് പിന്നിൽ ഒളിച്ച കുട്ടിയാനയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്.

തായ്‌ലൻഡിലെ ചിയാങ് മായ് പ്രദേശത്താണ് സംഭവം നടന്നത്. ശല്യക്കാരായ ആനകളെ പിടികൂടാൻ വേണ്ടി അവിടുത്തെ കർഷകർ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുമ്പോഴാണ് കള്ളൻ എത്തുന്നത്. കുറച്ച് സമയം അവിടെ നിന്ന കുട്ടിയാന പിന്നീട് കരിമ്പിൻകാട്ടിലേക്ക് കയറി കരിമ്പ് കഴിക്കാൻ തുടങ്ങി. . ഇതോടെയാണ് നാട്ടുകാർ വെട്ടവും തെളിച്ച് അവിടേക്ക് വന്നത്.

ഏതായാലും കുട്ടിയാനയുടെ ഈ ഒളിച്ചിരിക്കൽ ചിത്രത്തിന് രസകരമായ അടികുറിപ്പുകളാണ് സോഷ്യൽ മീഡിയിൽ വരുന്നത്. നിരവധി ആളുകൾ ചിത്രം ഷെയർ ചെയ്യുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button