Latest NewsNewsWeirdVideosFunny & Weird

സ്വർണഖനിയിൽ അകപ്പെട്ട കുട്ടിയാനയെ രക്ഷപ്പെടുത്തി വനംവകുപ്പ് : വീഡിയോ

മുതുമല : 12 അടിയോളം താഴ്ചയുള്ള സ്വർണഖനിയിൽ അകപ്പെട്ട കുട്ടിയാനയെ രക്ഷപ്പെടുത്തി വനംവകുപ്പ്. ഒരുമാസം പ്രായമുള്ള ആനയാണ് വലിയ കുഴിയിൽ അകപ്പെട്ടത്. തമിഴ്നാട്ടിലെ മുതുമലയിലാണ് സംഭവം നടന്നത്. തുടർച്ചയായി ആനക്കൂട്ടത്തിന്റെ ചിന്നംവിളി കേട്ടതിനെ തുടർന്ന് ഗ്രാമവാസികളാണ് വനപാലകരെ വിവരമറിയിച്ചത്.

വനപാലകരെത്തി പരിശോധിച്ചപ്പോഴാണ് വർഷങ്ങൾക്ക് മുൻപ് സ്വർണം ഖനനം നടത്തിയിരുന്ന കുഴിയിൽ ആനക്കുട്ടി അകപ്പെട്ടതായി കണ്ടെത്തിയത്. വനപാലകരെത്തിയപ്പോഴേക്കും ആനക്കുട്ടിയെ ഉപേക്ഷിച്ച് ആനക്കൂട്ടം സംഭവ സ്ഥലത്ത് നിന്നും മടങ്ങിയിരുന്നു.

 

വലിയ കുഴിയുടെ അരികിലെ മണ്ണിടിച്ച് കളഞ്ഞാണ് വനപാലകർ കുട്ടിയാനയെ പുറത്തെത്തിച്ചത്. പുറത്തുവന്ന ആനക്കുട്ടിക്ക് ക്ഷീണമകറ്റാനായി ഗ്ലൂക്കോസും വെള്ളവും നൽകി. പിന്നീട്, ആനക്കുട്ടിയെ ആനക്കൂട്ടത്തിന് സമീപമെത്തിച്ച ശേഷമാണ് വനപാലകർ മടങ്ങിയത്. ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് വനപാലകരെ അഭിനന്ദിച്ചുകൊണ്ട് ആനക്കുട്ടിയുടെ ദൃശ്യം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button