Latest NewsNews

ശബരിമലയിൽ ഇന്നും നാളേയും 2000 പേർക്ക് പ്രവേശനം; ശുഭസൂചന, മുഖ്യമന്ത്രി ഇടയുമോ?

മറ്റ് ദിവസങ്ങളിൽ 1000 പേർക്കാണ് പ്രവേശനാനുമതി ഉള്ളത്

ശബരിമലയിൽ ഇന്നും നാളേയും രണ്ടായിരം ഭക്തർക്ക് പ്രവേശനം. ശബരിമലയിൽ ഇത്തവണത്തെ തീർത്ഥാടനകാലം ആരംഭിച്ചതിനു ശേഷം ഇതാദ്യമായിട്ടാണ് ഇത്രയും അധികം ഭക്തർക്ക് പ്രവേശനം അനുവദിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് 2000 പേർക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. മറ്റ് ദിവസങ്ങളിൽ 1000 പേർക്കാണ് പ്രവേശനാനുമതി ഉള്ളത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ശബരിമല. ഈ സാഹചര്യത്തിൽ തീർത്ഥാടകരുടെ എണ്ണത്തിൽ കാര്യമായ വർധനവ് ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. ഇതിനു സർക്കാരിനോട് പ്രതിവിധി തേടിയിരിക്കുകയാണ് ദേവസ്വം ബോർഡ്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ തീര്‍ത്ഥാടകരുടെ എണ്ണം വളരെ കുറഞ്ഞതാണ് ഇത്തവണ നടവരുമാനം വളരെ കുറയാനുള്ള പ്രധാന കാരണം.

സാമ്പത്തിക സ്ഥിതി രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാരില്‍ സമര്‍ദ്ദം ചെലുത്തി തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ ശ്രമം. ഓരോ ദിവസം കഴിയുമ്പോഴും നടവരവ് കുറയുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ പോലും ഇക്കണക്കിന് സാധിക്കില്ല. അതിനാല്‍ അടിയന്തിരമായി സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്നാണ് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

ശനി, ഞായർ ദിവസങ്ങളിൽ 2000 പേരെ പ്രവിശിപ്പിച്ചാലും രക്ഷയുണ്ടാകില്ല. ആയതിനാൽ എല്ലാദിവസവും ഭക്തരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാക്കേണ്ട രീതിയിലുള്ള മാറ്റമാണ് സർക്കാരിൽ നിന്നും ദേവസ്വം പ്രതീക്ഷിക്കുന്നത്. വിഷയത്തിൽ മുഖ്യമന്ത്രി ഇടയുമോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button