KeralaLatest NewsIndia

പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് സെക്രട്ടറി കൂടിയായ സിദ്ദിഖ് കാപ്പന്‍ കാണിച്ചത് പൂട്ടിപ്പോയ പത്രത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് : സുപ്രീം കോടതിയിൽ തെളിവുകൾ നിരത്തി യു പി പോലീസ്

മാധ്യമപ്രവര്‍ത്തകന്റെ മേലങ്കിയണിഞ്ഞ് ക്രമസമാധാന നില അസ്ഥിരപ്പെടുത്താനാണ് ഇവര്‍ എത്തിയത്.

ഹത്രാസ് സംഭവത്തില്‍ ജാതിവിഭജനം ഉണ്ടാക്കി സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവായ സിദ്ദിഖ് കാപ്പന്‍ ഉത്തര്‍പ്രദേശില്‍ എത്തിയതെന്ന് യു.പി പോലീസ്. വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാപ്പനെയും സംഘത്തെയും അറസ്റ്റ് ചെയതത്. ‘മാധ്യമപ്രവര്‍ത്തകന്റെ മേലങ്കിയണിഞ്ഞ് ക്രമസമാധാനനില അസ്ഥിരപ്പെടുത്താനാണ് ഇവര്‍ എത്തിയത്.’

‘അറസ്റ്റിലായ സിദ്ദിഖ് കാപ്പന്‍ മാധ്യമപ്രവര്‍ത്തകനാണെന്ന് അവകാശപ്പെട്ട് കാട്ടിയ തിരിച്ചറിയല്‍ കാര്‍ഡ് മതതീവ്രവാദ സംഘടനയായ എസ്ഡിപിഐയുടെ കേരളത്തിലെ മുഖപത്രമായ തേജസിന്റേതാണ്.  ഈ പത്രം 2018ല്‍ അടച്ചുപൂട്ടിയതാണെന്നും’ യുപി പോലീസ് സുപ്രീംകോടതിയെ അറിയിച്ചു. രണ്ട് വര്‍ഷം മുമ്പ് അടച്ചുപൂട്ടിയ പത്രത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡുമായാണ് സിദ്ദിഖ് യുപിയില്‍ എത്തിയത്.

യുപി പോലീസ് ഈ തെളിവുകളും ഇന്നു കോടതിക്ക് മുന്നില്‍ ഹാജരാക്കി. ഇതോടെ ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ എത്തിയ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിരോധത്തിലായി. കേസന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ സിദ്ധിഖ് കാപ്പന് ജാമ്യം നല്‍കരുതെന്ന് യു.പി പോലീസ് കോടതിയോട് ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക യൂണിയന് ഹര്‍ജി നല്‍കാന്‍ അധികാരമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. സുപ്രിംകോടതിയിലാണ് സിദ്ദിഖ് കാപ്പനെതിരെ ശക്തമായ വാദങ്ങങ്ങള്‍ സര്‍ക്കാര്‍ ഉയര്‍ത്തിയത്.

സിദ്ദീക്ക് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയാണ്, ഇതു പലപ്പോഴും ഇയാള്‍ മറച്ചുവെച്ചു. മാധ്യമ പ്രവര്‍ത്തകനെന്ന വ്യാജേനെ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കാനാണ് ഹത്രാസിലെത്തിയെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കാപ്പനില്‍ നിന്ന് പല രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നും യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന് മറുപടി നല്‍കാന്‍ പത്രപ്രവര്‍ത്തക യൂണിയന് സുപ്രീംകോടതി ഒരാഴ്ച സമയം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button