Latest NewsNewsCrime

പെൺകുട്ടിയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് 19കാരനെ തല്ലിക്കൊന്നു

മുംബൈ: പെൺകുട്ടിയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് 19കാരനെ തല്ലിക്കൊന്നു. സംഭവത്തിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഗിരിധർ ജോഷി എന്ന യുവാവാണ് ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്. ദത്താ മന്ദിർ പ്രദേശത്ത് താമസിക്കുന്ന പെൺകുട്ടിയോട് മോശമായി പെരുമാറിയ ഗിരിധർ ജോഷിയെപ്പറ്റി സുഹൃത്തായ മനസ്‌ മഹേഷ് മോറിനോട് പരാതി പറയുകയും മനസ്‌ തന്‍റെ സഹ പ്രവർത്തകരുമായി ചെന്ന് ജോഷിയെ ആക്രമിക്കുകയുമായിരുന്നു ഉണ്ടായത്.

പരിക്കേറ്റ ജോഷിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി കഴിഞ്ഞില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്നാണ്പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകക്കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button