CinemaLatest NewsNewsBollywood

നടി ലീന ആചാര്യ അന്തരിച്ചു

മുംബൈ: ടെലിവിഷന്‍ താരം ലീന ആചാര്യ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരണമെന്ന് നടന്‍ രോഹന്‍ മെഹ്‌റ അറിയിക്കുകയുണ്ടായി. ഡല്‍ഹിയിലായിരുന്നു അന്ത്യം സംഭവിച്ചത്. 40നോട് അടുത്താണ് പ്രായം.

ക്ലാസ് ഓഫ് 2020, സേഥ് ജി തുടങ്ങി ജനകീയമായ നിരവധി ടെലിവിഷന്‍ പരിപാടികളില്‍ അഭിനയിച്ചിരുന്നു. കഴിഞ്ഞ ഒന്നരവര്‍ഷമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു കഴിഞ്ഞിരുന്നത്. ചികിത്സയുടെ ഒരു ഘട്ടത്തില്‍ ലീന ആചാര്യക്ക് അമ്മ വൃക്ക ദാനം നടത്തിയിരുന്നു.റാണി മുഖര്‍ജി മുഖ്യവേഷത്തില്‍ അഭിനയിച്ച ഹിച്ച്ക്കിയിലും വേഷമിട്ടിട്ടുണ്ട്.

shortlink

Post Your Comments


Back to top button