Latest NewsNewsIndia

തൂങ്ങിമരിച്ചാല്‍ അമരത്വം ലഭിക്കും,കഴുത്തില്‍ സാരി ചുറ്റിയാല്‍ അസാമാന്യ ശക്തി; സ്വയം പ്രഖ്യാപിത ആള്‍ദൈവം ഉള്‍പ്പെടെ മൂന്ന്‌പേരുടെ ആത്മഹത്യയില്‍ നിര്‍ണായക വഴിത്തിരിവ്

ഇവരുടെ കൂടെ പോയ കുട്ടിയുടെ മൊഴിയില്‍ നിന്നാണ് വിവരം ലഭിച്ചത്.

മുംബൈ: സ്വയം പ്രഖ്യാപിത ആള്‍ദൈവം ഉള്‍പ്പെടെ മൂന്ന്‌പേരുടെ മരണത്തിൽ നിര്‍ണായക വഴിത്തിരിവ്. താനെ ജില്ലയിലാണ് സംഭവം. 35കാരനായ സ്വയം പ്രഖ്യാപിത ആള്‍ദൈവം നിതിന്‍ ബെഹ്‌റയും സഹായികളും വനത്തില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കഴിഞ്ഞ വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. അഴുകിയ നിലയിലുള്ള മൃതദേഹങ്ങള്‍ ആട്ടിടയനാണ് ആദ്യം കണ്ടത്. പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു.

read also:പിതാവിന്റെ ജോലി ലഭിക്കാനായി മകൻ പിതാവിനെ കൊലപ്പെടുത്തി

ഈ മരണത്തിൽ പുതിയ വഴിത്തിരിവ്. തൂങ്ങിമരിച്ചാല്‍ ദൈവത്തെ പോലെ അമരത്വം ലഭിക്കുമെന്നു വിശ്വാസത്തില്‍ ഇവര്‍ ജീവനൊടുക്കിയതെന്നു പൊലീസ് പറയുന്നു.നവംബര്‍ 14 മുതല്‍ ഇവരെ കാണാനില്ലായിരുന്നു. നവംബര്‍ നാലിന് കാട്ടിലേക്ക് പോയ ഇവര്‍ അവിടെ വച്ച്‌ മദ്യപിച്ചു. തുടര്‍ന്ന് മദ്യലഹരിയില്‍ തൂങ്ങിമരിച്ചാല്‍ അസാമാന്യ ശക്തി ലഭിക്കുമെന്ന് നിതിന്‍ ബെഹ്‌റ പറഞ്ഞു.

കഴുത്തില്‍ സാരി ചുറ്റിയാല്‍ ശക്തി വര്‍ധിക്കുമെന്നും എളുപ്പം താഴെ ഇറങ്ങാന്‍ സാധിക്കുമെന്നും നിതിന്‍ ബെഹ്‌റ മറ്റുള്ളവരെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് കൃത്യം നടത്തിയതെന്നും പൊലീസ് പറയുന്നു. ഇവരുടെ കൂടെ പോയ കുട്ടിയുടെ മൊഴിയില്‍ നിന്നാണ് വിവരം ലഭിച്ചത്. കുട്ടി കൃത്യം നടക്കുന്നതിന് തൊട്ടുമുന്‍പ് പ്രദേശത്ത് നിന്ന് ഓടിക്കളഞ്ഞതായി പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button