Latest NewsNewsKuwait

കുവൈത്ത്​ ഗൾഫ്​ രാജ്യങ്ങളിൽ ചെലവ്​ കുറഞ്ഞ രണ്ടാമത്തെ രാജ്യം

കുവൈത്ത്​ സിറ്റി: കുവൈത്ത്​ ഗൾഫ്​ രാജ്യങ്ങളിൽ ചെലവ്​ കുറഞ്ഞ രണ്ടാമത്തെ രാജ്യം. ഇക്കണോമിസ്​റ്റ്​ മാസിക പ്രസിദ്ധീകരിച്ച റിപ്പോർട്ട്​ അനുസരിച്ച്​ ഒമാൻ ആണ്​ ഗൾഫ്​ രാജ്യങ്ങളിൽ ജീവിതച്ചെലവ്​ കുറഞ്ഞ രാജ്യം​. ലോകത്തിലെ 133 നഗരങ്ങളുടെ പട്ടിക തയാറാക്കിയപ്പോൾ അബൂദബി ആഗോളതലത്തിൽ 53ാമതും ഗൾഫിൽ ഒന്നാമതുമായിരിക്കുന്നു. ദുബൈക്ക്​ ലോകതലത്തിൽ 66ാം സ്ഥാനമാണ് ഉള്ളത്​.

ബഹ്​റൈനിലെ മനാമ 82ാമതും സൗദിയിലെ ജില്ല 90ാമതും ഒമാനിലെ മസ്​കത്ത്​ 102ാമതുമാണ് നില്കുന്നത്​. ലോകതലത്തിൽ ഏറ്റവും ചെലവേറിയ നഗരം സൂറിച്ച്​ ആണ്​. പിന്നീട്​ യഥാക്രമം പാരിസ്​, ഹോ​േങ്കാങ്​, സിംഗപ്പൂർ, ഒസാക, ജനീവ, ന്യൂയോർക്​​, കോപ്പൻഹേഗൻ, ലോസ്​ ആഞ്​ജലസ്​ എന്നിവ ഉൾപ്പെടുന്നു.

കൊറോണ വൈറസ്​ കാലം ജീവിതച്ചെലവുകളെ മാറ്റിമറിച്ചതായി റിപ്പോർട്ടിൽ വ്യക്തമാകുന്നു. കറൻസി മൂല്യ വ്യത്യാസം, ഉൽപന്നങ്ങളുടെ വിതരണ ശൃംഖലയിലുണ്ടായ പ്രശ്​നങ്ങൾ, നികുതി, സബ്​സിഡി, ഉപഭോക്​താക്കളുടെ മുൻഗണന തുടങ്ങിയവയാണ്​ മാറ്റങ്ങൾക്കിടയാക്കിയത്​. ചില ഘടകങ്ങൾ ചെലവ്​ വർധിപ്പിച്ചപ്പോൾ മറ്റു ഘടകങ്ങൾ ജീവിതച്ചെലവ്​ കുറക്കാൻ വഴിയൊരുക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button