Latest NewsIndiaNews

ആവശ്യത്തിന് കുട്ടികളില്ല; ആത്മഹത്യാഭീഷണി മുഴക്കി എംഎല്‍എ

20 പേരില്‍ കുറവുള്ള സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്നും ഒഡീഷ വിദ്യാഭ്യാസ മന്ത്രി സമീര്‍ രഞ്ജന്‍ ദാഷ് പറഞ്ഞു.

ഭുവനേശ്വര്‍: സ്‌കൂളുകള്‍ അടച്ചുപൂട്ടാനൊരുങ്ങി ഒഡീഷ സർക്കാർ. വേണ്ടത്ര കുട്ടികളില്ലാത്തതിന്റെ പേരിലാണ് ഒഡീഷ സര്‍ക്കാര്‍ 14,000 സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. ഇതിനെതിരേ പ്രതിപക്ഷം നിയമസഭയില്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് സഭ അഞ്ച് തവണ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. എന്നാൽ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതിനെതിരേ കോണ്‍ഗ്രസ് എംഎല്‍എ താര പ്രസാദ് ബാഹ്‌നിപതി ആത്മഹത്യാഭീഷണി മുഴക്കി.

Read Also: കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ സീറ്റില്‍ മത്സരിക്കും; വിജയസാധ്യത ഉറപ്പിച്ച് ബിജെപി

അതേസമയം ഒഡീഷയിലെ ബിജെപി മന്ത്രിസഭ ബ്രിട്ടീഷ് സര്‍ക്കാരിനെ പോലെയാണെന്നും അവര്‍ക്ക് ജനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തില്‍ താല്‍പ്പര്യമില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. 14,000 സ്‌കൂളുകള്‍ അടച്ചുപൂട്ടുമ്പോള്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ നിന്ന് കൊഴിഞ്ഞുപോകുമെന്ന് നേതാക്കള്‍ പറഞ്ഞു. കുറഞ്ഞത് 20 കുട്ടികളുള്ള സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതിനെതിരാണ് തങ്ങളെന്ന് ബിജെപി എംഎല്‍എ മുകേഷ് മഹാലിംഗ് പറഞ്ഞു. അത് വിദ്യാഭ്യാസ നിയമത്തിന് എതിരാണ്. എന്നാൽ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട വിഷയം സഭ ചര്‍ച്ചചെയ്യുമെന്ന് സ്പീക്കര്‍ അറിയിച്ചു. 20 പേരില്‍ കുറവുള്ള സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്നും ഒഡീഷ വിദ്യാഭ്യാസ മന്ത്രി സമീര്‍ രഞ്ജന്‍ ദാഷ് പറഞ്ഞു.

shortlink

Post Your Comments


Back to top button