Latest NewsNewsInternational

മനുഷ്യനെ കൊന്നു മാംസം ഭക്ഷിച്ചു; മാംസമില്ലാതെ അസ്ഥികള്‍ കണ്ടെത്തിയസംഭവത്തിൽ ലൈംഗിക വൈകൃതനായ അധ്യാപകന്‍ പിടിയിൽ

നവംബര്‍ എട്ടിനാണ് ബെര്‍ലിനിലെ പാന്‍കൗ എന്ന സ്ഥലത്തെ പാര്‍ക്കില്‍ ജനങ്ങള്‍ എല്ലുകള്‍ കണ്ടത്

മാംസമില്ലാതെ അസ്ഥികള്‍ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു.  മനുഷ്യനെ കൊന്നു മാംസം ഭക്ഷിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. ജര്‍മന്‍ പൊലീസാണ് 41 വയസുള്ള ഗണിത അധ്യാപകനെ അറസ്റ്റ് ചെയ്തത്.ഇയാള്‍ ലൈംഗിക വൈകൃതങ്ങളുള്ള ആളാണെന്നും, ഇതിന്റെ ഭാഗമായി മനുഷ്യമാംസം ഭക്ഷിക്കുകയും ചെയ്തു എന്നാണു പോലീസ് പറയുന്നത്.

അസ്ഥികളില്‍ അല്പം പോലും മാംസാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നില്ല.ഇത് പ്രതി ഭക്ഷിക്കുകയായിരുന്നുവെന്നാണ് നിഗമനം. അധ്യാപകന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കനമുള്ള വസ്തുക്കള്‍ കൊണ്ടുപോകാന്‍ കൈകൊണ്ട് ഉപയോഗിക്കുന്ന ചെറിയ ട്രക്കും മെഡിക്കല്‍ രംഗത്ത് ഉള്ളവര്‍ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും വലിയൊരു ഫ്രിഡ്ജും പോലീസ് കണ്ടെത്തി. കൂടാതെ, 25 കിലോ സോഡിയം ഹൈഡ്രോക്സൈഡും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു

read also:സംസ്ഥാന സര്‍ക്കാരിന്റെ പോലീസ് നിയമ ഭേദഗതിയെയും രമേശ് ചെന്നിത്തലയ്‌ക്കെതിരായ അന്വേഷണത്തെയും രൂക്ഷമായി വിമര്‍ശിച്ച് പി. ചിദംബരം

നവംബര്‍ എട്ടിനാണ് ബെര്‍ലിനിലെ പാന്‍കൗ എന്ന സ്ഥലത്തെ പാര്‍ക്കില്‍ ജനങ്ങള്‍ എല്ലുകള്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ ഇത് മനുഷ്യന്റേതാണെന്ന് ഉറപ്പിച്ചു. പൊലീസ് നായയെ ഉപയോഗിച്ചുള്ള അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button