KeralaLatest NewsNews

മത്സരിക്കാത്ത വാർഡുകളിൽ പിന്തുണയ്ക്കണമെന്ന് കോൺഗ്രസ്; പറ്റില്ലെന്ന് ‘ട്രിവാൻഡ്രം വികസന മുന്നേറ്റം’

ഇന്റർവ്യൂ നടത്തിയാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്.

തിരുവനന്തപുരം: കോർപറേഷൻ തെരഞ്ഞെടുപ്പിൽ പരീക്ഷണവുമായി ട്രിവാൻഡ്രം വികസന മുന്നേറ്റം (TVM ). കോർപറേഷനിലേയ്ക്ക് ആരുടെയും സഹകരണമില്ലാതെ മത്സരിക്കും. 14 വാർഡുകളിലാണ് സ്ഥാനാർത്ഥികള നിർത്തുന്നത്. മത്സരിക്കാത്ത വാർഡുകളിൽ കോൺഗ്രസിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് നേതാക്കൾ കൂട്ടായ്മ നേതൃത്വത്തെ സമീപിച്ചു. എന്നാൽ ആരുമായും സഹകരണത്തിനില്ലെന്നായിരുന്നു അവരുടെ മറുപടി.

അതേസമയം ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് കൂട്ടായ്മ നേതാക്കളുമായി ചർച്ച നടത്തിയത്. TVM മുന്നോട്ട് വയ്ക്കുന്ന എല്ലാ വികസന കാഴ്ചപ്പാടുകളും അംഗീകരിക്കാമെന്നും, നേതാക്കൾ അറിയിച്ചെങ്കിലും ട്രിവാൻഡ്രം വികസന മുന്നേറ്റം നേതൃത്വം സഹകരണത്തിന് തയ്യാറായില്ല. ഇനി ചർച്ച നടത്തിയിട്ട് കാര്യമില്ലെന്നും, സ്വന്തം സ്ഥാനാർത്ഥികളുമായി മുന്നോട്ട് പോകുമെന്നും രഘു ചന്ദ്രൻ നായർ ഡിസിസി നേതാക്കളെ അറിയിക്കുകയായിരുന്നു.

Read Also: രാജമാണിക്യത്തിനെതിരെ വിജിലൻസ് അന്വേഷണം; സർക്കാർ അനുമതിയിൽ ദുരൂഹതയെന്ന് കുമ്മനം രാജശേഖരൻ

എന്നാൽ തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണത്തെ അനുകൂലിച്ച് രംഗത്തെത്തിയ കൂട്ടായ്മയാണ് “ട്രിവാൻഡ്രം വികസന മുന്നേറ്റം” അഥവാ TVM എന്ന കൂട്ടായ്മ കോർപറേഷനിൽ 14 വാർഡുകളിലേയ്ക്കാണ് സ്ഥാനാർത്ഥികളെ നിർത്തുന്നത്. ഇന്റർവ്യൂ നടത്തിയാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. റസിഡന്റ്‌സ് അസോസിയേഷനുകളുടെ സംഘടനയായ ഫ്രാറ്റ്, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ്, ടെക്‌നോപാര്‍ക്കില ഐടി കമ്പനികൾ തുടങ്ങി നിരവധി സംഘടനകള്‍ നീക്കത്തിന് പിന്നിലുണ്ട്. സ്ഥാനാർഥികൾ ഇല്ലാത്ത വാർഡുകളിൽ, തിരുവനന്തപുരം വികസനത്തിന് വേണ്ടി നിലപാട് എടുക്കുന്നവരെ പിന്തുണയ്ക്കാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button