Latest NewsNewsEntertainment

നടൻ ദേവന്‍ കേരളത്തിലെ ഉയര്‍ന്നു വരുന്ന രാഷ്ട്രീയ നേതാവ് എന്ന് പുകഴ്ത്തി ഫോര്‍ബ്‌സ് മാഗസിന്‍; വൈറലായതിന് പിന്നാലെ വാർത്ത നീക്കം ചെയ്തു

കേരളത്തിലെ ഉയര്‍ന്ന് വരുന്ന രാഷ്ട്രീയ നേതാവ് എന്നാണ് ഫോര്‍ബ്‌സ് മാസിക വിശേഷിപ്പിച്ചത്

നടൻ ദേവനെ പുകഴ്ത്തി ഫോർബ്സ് മാ​ഗസിൻ, നവകേരള പീപ്പിള്‍സ് പാര്‍ട്ടിയുമായി രാഷ്ട്രീയ രംഗത്തേക്ക ഇറങ്ങിയിരിക്കുകയാണ് നടന്‍ ദേവന്‍, ഇപ്പോള്‍ ഫോര്‍ബ്‌സ് ഇന്ത്യ മാസിക ദേവനെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ്. കേരളത്തിലെ ഉയര്‍ന്ന് വരുന്ന രാഷ്ട്രീയ നേതാവ് എന്നാണ് ഫോര്‍ബ്‌സ് മാസിക വിശേഷിപ്പിച്ചത്.

തങ്ങളുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പ്രസിദ്ധീകരിച്ച നടന്റെ ഒരു അഭിമുഖത്തിലാണ് മാഗസിന്‍ ഇത്തരത്തിലൊരു തലക്കെട്ട് നല്‍കിയത്. എന്നാല്‍ അധികം വൈകാതെ വെബ്‌സൈറ്റില്‍ നിന്നും അഭിമുഖം നീക്കം ചെയ്യുകയും ചെയ്തു. അഴിമതിക്കും അനീതിക്കുമെതിരെയുള്ള ഒരു ദൗത്യത്തിലാണ് ദേവനും അദ്ദേഹത്തിന്റെ പാര്‍ട്ടിയെന്നും അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ വാർത്ത നീക്കിയത് എന്തിനെന്ന് വ്യക്തമല്ല.

എന്നാൽ ഈ വാര്‍ത്തയോട് വ്യത്യസ്ത രീതിയിലാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം. എതാനും പേര്‍ അഭിമുഖത്തിന് അനുകൂല നിലപാട് സ്വീകരിച്ച്‌ രംഗത്ത് എത്തിയപ്പോള്‍ കേരള സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുള്‍പ്പെടെയുള്ള നിരവധി പേര്‍ സംഭവത്തോട് ട്രോളുകളും പരിഹാസങ്ങളും കൊണ്ടാണ് പ്രതികരിച്ചിരിയ്ക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button