KeralaLatest NewsNews

ബിജെപി കേരള സംസ്ഥാന ഘടകം ഉപാദ്ധ്യക്ഷനായി നിയമിതനായ ദേവന് ആശംസകളുമായി സുരേഷ് ഗോപി

എന്റെ സ്വന്തം ദേവൻ ചേട്ടന് അഭിനന്ദനങ്ങള്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി നിയമിതനായ നടൻ ദേവന് ആശംസകള്‍ നേര്‍ന്ന് നടൻ സുരേഷ് ഗോപി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്.

ബിജെപി കേരള സംസ്ഥാന ഘടകം ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട എന്റെ സ്വന്തം ദേവൻ ചേട്ടന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

read also:പ്രതീക്ഷിച്ചത് 100 പവൻ: ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയതിന് കാരണം സ്ത്രീധന പീഡനം, ഭര്‍ത്താവും ബന്ധുക്കളും ഒളിവില്‍

ബിജെപിയുടെ നേതാവ് കെ സുരേന്ദ്രനാണ് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി നടൻ ദേവനെ നിയമിച്ച കാര്യം അറിയിച്ചത്. ഒപ്പം അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നും കെ. സുരേന്ദ്രൻ ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button